ഒറ്റപ്പാലത്ത് പാസ്റ്ററെ ആക്രമിച്ച കേസിൽ 10 ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ; മറ്റു പ്രതികൾക്കായി അന്വേഷണം തുടരുന്നു

ഒറ്റപ്പാലം : പാസ്റ്റർ പ്രേംകുമാറിനെ ക്രൂരമായി മർദ്ദിച്ചവശനാക്കിയ സംഭവത്തിൽ ഊർജിത അന്വേഷണവുമായി പോലീസ്. ഇതിനകം പത്ത് പ്രതികളെ അറസ്റ്റ് ചെയ്തു കഴിഞ്ഞു. ഒളിവിലായ മറ്റു പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്. പിടിയിലായിരിക്കുന്നവർ സംഘപരിവാർ പ്രവർത്തകരാണ്. കഴിഞ്ഞ ശനിയാഴ്ച രാത്രി അമ്പതോളം വരുന്ന ജനക്കൂട്ടം പ്രേംകുമാറിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.സംഘം ചേർന്ന് മർദ്ദിച്ചതിനും വാഹനം കേടുവരുത്തിയതിനുമാണ് കേസ്. പോലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് പാസ്റ്റർ പ്രേംകുമാർ ക്രൈസ്തവ എഴുത്തുപുരയോട് പറഞ്ഞു. സാമൂഹിക പ്രവർത്തകൻ റിബിൻ തിരുവല്ല വിഷയത്തിൽ ഇടപെട്ടിരുന്നു. മുൻ എം.പി എം.ബി രാജേഷ്, ഷൊർണൂർ എം.എൽ.എ പി.കെ ശശി എന്നിവർ എല്ലാ നിയമസഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു.

-ADVERTISEMENT-

You might also like
Comments
Loading...