ടോറോന്റോയിലെ കംപാഷൻ ഹോം മിനിസ്ട്രിയുടെ സീനിയേഴ്സ് മീറ്റിംഗിൽ മാനുവൽ ഉപദേശി പ്രസംഗിക്കുന്നു; ജനുവരി 13 ബുധാഴ്ച വൈകിട്ട് 6 മണിക്ക്

അമ്പതിൽ പരം വർഷകാലം ക്രൈസ്തവ കൈരളിയിൽ പരസ്യ യോഗങ്ങളിലൂടെ കർത്താവിന്റെ നിർമല സുവിശേഷത്തെ ധീരതയോടെ പ്രഘോഷിച്ച മാനുവൽ ഉപദേശി.

post watermark60x60

ജന്മനാ കാഴ്ചശക്തി നഷ്ടപ്പെട്ടിട്ടും തിരുവചനം കേട്ട് ഗ്രഹിച്ചു ഉൾകാഴ്ച്ച നഷ്ടപ്പെട്ടവരുടെ ഇടയിൽ തന്റെ അകക്കണ്ണ് പ്രകാശമാക്കിയവന്റെ വിശ്വസ്തയെ ജീവിതത്തിന്റെ വേദനകളിലും ശോധനകളിലും പതറാതെ , തളരാതെ , കുലുങ്ങാതെ നിന്നുകൊണ്ട് ഈ ലോകത്തിന്റെ വെളിച്ചം തൻ കണ്ടിട്ടില്ലെങ്കിലും ഉടയവന്റെ വെളിച്ചത്തെ അനേകരിലേക്ക് പകർന്നു കൊടുത്ത സുവിശേഷ പോരാളി.

ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളിൽ ഒരിക്കലും പിറുപിറുക്കാതെ ദൈവീക തീരുമാനങ്ങൾക്ക് പൂർണമായി വിധേയപ്പെട്ട് ക്രിസ്തീയ ജീവിതത്തിന്റെ മൂല്യം നഷ്ടപ്പെടുത്താതെ കേൾവിക്കാരുടെ സിരകളിൽ ആത്മീയ അഗ്നിയെ പകർന്നു കൊടുത്തുകൊണ്ട് ശാരീരിക ക്ലേശങ്ങളുടെ നടുവിൽ തനിക്ക് ലഭിച്ച ആയുസ്സും , ആരോഗ്യവും ,സാഹചര്യങ്ങളും ദൈവ മഹത്വത്തിനായി ഉപയോഗപ്പെടുത്തുന്ന വിശ്വസ്തനായ ദൈവമനുഷ്യൻ .

Download Our Android App | iOS App

ബലഹീനതകളിൽ , കഷ്ടതയുടെ തീച്ചൂളകളിൽ , വറുതിയുടെ നാൾ വഴികളിൽ, ജീവിതത്തിനുനേരെ ആഞ്ഞടിച്ച കൊടുംകാറ്റുകളിൽ ഉടയവന്റെ കൈപിടിച്ചു നടന്നതും അവൻ നടത്തിയതും തന്റെ ജീവിത സാക്ഷ്യത്തിലൂടെ സ്വന്തം അനുഭവത്തിൽ ചാലിച്ചു നമ്മോടു പങ്കുവയ്ക്കുന്നു.

കേൾക്കണം 🙏 കേൾക്കാതിരിക്കരുത് 🙏

കംപാഷൻ ഹോം മിനിസ്ട്രിയുടെ സീനിയേഴ്സ് മീറ്റിംഗിൽ കരുതാം കരുണയോടെ ജനുവരി 13, ബുധൻ വൈകിട്ട് ആറു മണിക്ക്. പാസ്റ്റർ സി . ജെ . മാനുവൽ ശുശ്രൂഷിക്കുന്നു .
ഈ അനുഗ്രഹിക്കപ്പെട്ട മീറ്റിംഗിലേക്ക് ഏവർക്കും സ്വാഗതം .
Zoom link:
https://us02web.zoom.us/j/8291019171?pwd=MzYwQ1NsRVNCY2tpMWFWYnlUL0ozUT09

*Zoom ID:* 829 101 9171
*Password:* 101

-ADVERTISEMENT-

You might also like