വാട്‌സാപ്പ് വ്യവസ്ഥകള്‍ പരിഷ്‌കരിച്ചു; അംഗീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് ഡിലീറ്റ്‌ ചെയ്യേണ്ടി വരും

വാട്സാപ്പ് ആപ്ലിക്കേഷൻ പ്രൈവസി പോളിസി വ്യവസ്ഥകൾ പരിഷ്കരിക്കാൻ പോവുകയാണെന്നും അത് അംഗീകരിച്ചില്ലെങ്കിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യേണ്ടി വരുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ ഇത് സംബന്ധിച്ച ആപ്പ് നോട്ടിഫിക്കേഷൻ അയച്ചു തുടങ്ങിയിരിക്കുകയാണ് വാട്സാപ്പ്. വാട്സാപ്പ് തുറക്കുമ്പോൾ തന്നെ ഉപയോക്താക്കൾക്ക് ആപ്പ് നോട്ടിഫിക്കേഷൻ വിൻഡോ കാണാം.

വാട്സാപ്പ് പ്രൈവസി പോളിസി വ്യവസ്ഥകൾ പരിഷ്കരിക്കുകയാണ് എന്ന അറിയിപ്പാണിത്. വാട്സാപ്പ് സേവനങ്ങൾ, എങ്ങനെ ഡാറ്റ കൈകാര്യം ചെയ്യുന്നു, ഫെയ്സ്ബുക്ക് സേവനങ്ങൾ എങ്ങനെയെല്ലാം വാണിജ്യ സ്ഥാപനങ്ങൾക്ക് അവരുടെ സ്റ്റോറിലും വാട്സാപ്പ് ചാറ്റിലും ഉപയോഗിക്കാം.

ഫെയ്സ്ബുക്ക് കമ്പനി ഉൽപ്പന്നങ്ങളുമായി സമന്വയിപ്പിക്കുന്നതിന് ഫെയ്സ്ബുക്കുമായി തങ്ങൾ എങ്ങനെ സഹകരിക്കുന്നു തുടങ്ങിയവയിലാണ് മാറ്റങ്ങൾ വരുത്തിയിട്ടുള്ളത് എന്ന് അറിയിപ്പിൽ പറയുന്നു.
നോട്ടിഫിക്കേഷൻ വിൻഡോയിൽ, എഗ്രീ, നോട്ട് നൗ ഓപ്ഷനുകൾ ഉണ്ട്. വ്യവസ്ഥകൾ അംഗീകരിക്കുകയോ അല്ലെങ്കിൽ പിന്നീട് ചെയ്യാം എന്ന് തീരുമാനിക്കുകയോ ആവാം.

എന്നാൽ ഫെബ്രുവരി എട്ട് മുതലാണ് പുതിയ പ്രൈവസി പോളിസി വ്യവസ്ഥകൾ നിലവിൽ വരിക. ഈ തീയ്യതി കഴിഞ്ഞാൽ വാട്സാപ്പ് സേവനം തുടർന്നും ലഭിക്കണമെങ്കിൽ നിർബന്ധമായും വ്യവസ്ഥകൾ അംഗീകരിച്ചിരിക്കണം.

വ്യവസ്ഥകൾ അംഗീകരിക്കാൻ താൽപര്യമില്ലാത്തവർക്ക് വാട്സാപ്പിന്റെ ഹെൽപ്പ് സെന്റർ സന്ദർശിച്ച് അക്കൗണ്ട് ഡിലീറ്റ് ചെയ്യാമെന്നും നോട്ടിഫിക്കേഷൻ നിർദേശിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading