മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ച ദമ്പതികളുടെ സംസ്കാരം ഇന്നു മാവേലിക്കര റ്റി.പി.എം സെമിത്തേരിയിൽ

 

post watermark60x60

കറ്റാനം: അര നൂറ്റാണ്ടുകാലത്ത ദാമ്പത്യം പൂർത്തിയാക്കി മരണത്തിലും ഒന്നായ ദമ്പതികൾക്ക് ഇന്നു 10 നു വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം മാവേലിക്കര ദി പെന്തെക്കൊസ്ത് മിഷൻ സെമിത്തേരിയിൽ നടക്കും. ഒരു ദിവസത്തിന്റെ വ്യത്യാസത്തിൽ മരിച്ച കറ്റാനം കണ്ണനാകുഴി വരിക്കോലിൽ തെക്കതിൽ വൈ.കുഞ്ഞുമോൻ (75), ഭാര്യ അന്നമ്മ (കുഞ്ഞുമോൾ-69) എന്നിവരുടെ സംസ്കാരം ഒരുക്കുന്നത്.

Download Our Android App | iOS App

19 ന് ഉച്ചയ്ക്ക് 2.30ന് ആണ് അന്നമ്മ മരിച്ചത്. പിറ്റേന്നു രാത്രി 10.30നു കുഞ്ഞുമോനും മരിച്ചു. ഹൃദയാഘാതമായിരുന്നു രണ്ടു പേരുടെയും മരണകാരണം. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 50 വർഷമായി.

കറ്റാനം കല്ലുപടിപ്പുരയിൽ സജിഭവനം കുടുംബാംഗമാണ് അന്നമ്മ.

മക്കൾ: റെനി, റിനു, റീന.

മരുമക്കൾ: ബിബി, ലിൻസി, ബിജി.

-ADVERTISEMENT-

You might also like