73-മത് സംസ്ഥാന പി.വൈ.പി.എ ജനറൽ ക്യാമ്പ് ഇന്ന് മുതൽ

 

കുമ്പനാട് : സംസ്ഥാന പി.വൈ.പി.എയുടെ 73മത് ജനറൽ ക്യാമ്പ് 2020, എക്സോഡസ് സീസൺ 3.0 ഡിസംബർ 22-24 വരെ വെർച്വൽ പ്ലാറ്റഫോമിൽ നടത്തപ്പെടുന്നു.

“എലൈവ് 2020” എന്ന് നാമകരണം ചെയ്തിട്ടുള്ള ക്യാമ്പിന്റെ തീം, മത്തായി 1:23 ആസ്പതമാക്കി ‘ദി പെർഫെക്റ്റ്‌ ഗിഫ്റ്റ്’ എന്നുള്ളതാണ്.

ഡിസംബർ 22 ന് വൈകിട്ട് 4:00ന് ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് ഉത്ഘാടനം ചെയ്യും.

റവ. ജോ തോമസ്, ബാംഗ്ളൂർ ക്യാമ്പ് തീം അവതരിപ്പിക്കും.

റവ. ഡോ. ഷാജി ഡാനിയേൽ (USA), ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമയും പ്രശസ്തമായ പാലക്കാട്‌ ധോണി ലീഡ് കോളേജ് ഓഫ് മാനേജ്മെന്റ് സ്ഥാപകനുമായ ഡോ. തോമസ് ജോർജ്. കെ, പാസ്റ്റർ പ്രിൻസ് തോമസ് റാന്നി, പാസ്റ്റർ അനീഷ് തോമസ്, പാസ്റ്റർ ജോഷിൻ ജോൺ (USA) എന്നിവർ വിവിധ സെഷനുകളിൽ ക്ലാസ്സുകൾ നയിക്കുന്നു.

പാസ്റ്റർ വിൽ‌സൺ ജോസഫ് (ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ്‌ ), പാസ്റ്റർ ഷിബു നെടുവേലിൽ (ഐ.പി.സി കേരളാ സ്റ്റേറ്റ് സെക്രട്ടറി), പാസ്റ്റർ സാബു വർഗീസ് (USA), പാസ്റ്റർ ബിന്നി സി. മാത്യു (ആസ്ട്രേലിയ) എന്നിവർ വചന ശൂശ്രൂക്ഷ വിവിധ ദിവസങ്ങളിൽ നിർവഹിക്കും.

മാസ്റ്റർ സ്റ്റീവൻ സാമുവേൽ ദേവസ്സി, ബ്രദർ ഇമ്മാനുവേൽ കെ. ബി, ബ്രദർ യേശുദാസ് ജോർജ് എന്നിവർ സംസ്ഥാന പി വൈ പി എ ക്വയറിനോടൊപ്പം സംഗീത ശുശ്രുക്ഷയ്ക്ക് നേതൃത്വം നൽകും.

കുട്ടികൾക്കായി ‘ട്രാൻസ്‌ഫോമേഴ്‌സ്’ വ്യത്യസ്തവും, രസകരമായ വിഭവങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് മനോഹരമായ പ്രോഗ്രാമുകൾ കാഴ്ചവെക്കുന്നു.

പ്രത്യേക ക്ഷണിതാക്കളായി ബ്രദർ. അജി കല്ലുങ്കൽ (ഐ.പി.സി സൺ‌ഡേ സ്കൂൾസ് അസോസിയേഷൻ ട്രഷറർ), ബ്രദർ. പ്രിജോ എബ്രഹാം കാച്ചാണത്ത് എന്നിവർ പങ്ക്ചേരുന്നു.

ദിവസവും ആദ്യ സെഷൻ വൈകിട്ട് 04:00 മുതൽ 06:30 വരെയും, രണ്ടാം സെഷൻ രാത്രി 07:00 മുതൽ 09:00 വരെയും നടത്തപ്പെടുന്നു.

സംസ്ഥാന പി വൈ പി എ & ഹാർവെസ്റ്റ് റ്റി. വി ഫേസ്ബുക്ക് പേജിലും ഒപ്പം വിവിധ ക്രൈസ്തവ ഓൺലൈൻ മാധ്യമങ്ങളിലും വെർച്വൽ ക്യാമ്പ് ലഭ്യമാകും.

ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് സൗജന്യ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുവാനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്, ഇതോടൊപ്പമുള്ള ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

പാസ്റ്റർ കെ. സി ചാക്കോ, പാസ്റ്റർ ജോസഫ് വില്യംസ്, പാസ്റ്റർ റോയ് ജോർജ്, ബ്രദർ ജോർജ് മത്തായി CPA, ബ്രദർ സ്റ്റാൻലി ജോർജ്, ബ്രദർ റ്റിജു തോമസ്, ബ്രദർ ബോബി ഫിലിപ്പ് തോമസ്, ബ്രദർ വിൽ‌സൺ വർഗീസ് കിഴക്ക്പുറം, ബ്രദർ വെസ്‌ലി ആലുമ്മൂട്ടിൽ, ബ്രദർ ഷോണി പി. തോമസ് എന്നിവർ ആശംസ സന്ദേശങ്ങൾ നൽകും.

സംസ്ഥാന പി വൈ പി എ എക്സിക്യൂട്ടീവ് അംഗങ്ങളായ ഇവാ. അജു അലക്സ്‌ (പ്രസിഡന്റ്‌), പാസ്റ്റർ സാബു ആര്യപ്പള്ളിൽ & ഇവാ. ബെറിൽ ബി. തോമസ് (വൈസ് പ്രസിഡന്റസ് ), ഇവാ. ഷിബിൻ ജി. ശാമുവേൽ (സെക്രട്ടറി), പാസ്റ്റർ ഷിബു എൽദോസ് & ബ്രദർ സന്തോഷ്‌ എം. പീറ്റർ (ജോ. സെക്രട്ടറിമാർ), ബ്രദർ വെസ്‌ലി പി. എബ്രഹാം (ട്രഷറർ), പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന (പബ്ലിസിറ്റി കൺവീനർ) എന്നിവർ നേതൃത്വം നൽകും.

Click here for Online Camp Registration ?

https://forms.gle/keDu6inLpTnDVoep8

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading