ക്രൈസ്തവ എഴുത്തുപുര-ശ്രദ്ധ വിന്റർ ചലഞ്ചിന് ഗുജറാത്തിൽ തുടക്കം

ബറോഡ : ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്ററും ബറോഡാ യൂണിറ്റും സംയുക്തമായി നടത്തുന്ന വിന്റർ ചലഞ്ചിന്റെ ആദ്യ ഘട്ടം ഇന്നലെ ബറോഡായിൽ നടന്നു. അതിശൈത്യത്തിൽ തെരുവോരങ്ങളിൽ രാപാർക്കുന്ന അനേകം അഗതികൾക്ക് ഈ പ്രവർത്തനം ആശ്വാസത്തിനു കാരണമായി. ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് ജെ പി വെണ്ണിക്കുളം ആദ്യവിതരണം നിർവഹിച്ചു. ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ ഷിബു മാത്യു, സെക്രട്ടറി പാസ്റ്റർ രാജേഷ് മത്തായി, ട്രഷറർ ബ്രദർ സെബി വർഗീസ് മറ്റു ചാപ്റ്റർ കമ്മറ്റി അംഗങ്ങൾ, ബറോഡാ യൂണിറ്റ് പ്രസിഡന്റ് പാസ്റ്റർ റോജി വി ഐസക്, സെക്രട്ടറി ബ്രദർ ജസ്റ്റിൻ വർഗീസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. വരും ദിനങ്ങളിൽ ഗുജറാത്തിന്റെ വിവിധ സിറ്റികളിൽ തുടന്നും ‘വിന്റർ ചലഞ്ച്’ കമ്പിളി വസ്ത്ര വിതരണം നടത്തുവാൻ ആഗ്രഹിക്കുന്നു എന്ന് കമ്മിറ്റിക്കുവേണ്ടി ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ ഷിബു മാത്യു അറിയിച്ചു.

-ADVERTISEMENT-

You might also like