ചെറു ചിന്ത: യീശു കോൻ ജില്ലാ കാ ആദ്മി ബാ | മറിയാമ്മ റോയി, സെക്കന്തരാബാദ്

ബിഹാറിൽ ഭോജ്പൂർ ജില്ലയിലെ ആരാ എന്ന പട്ടണത്തിനടുത്തുള്ള ഒരു ഗ്രാമീണ വയോധികൻ “യീശു കോൻ ഹേ?” (യേശു ആരാണ്) എന്ന ലഘുലേഖ വിതരണം ചെയ്തു നടന്ന രണ്ടു സുവിശേഷകരോടു ഭോജ്പുരിയിൽ ചോദിച്ചു, “യീശു കോൻ ജില്ലാ കാ ആദ്മി ബാ?” (യേശു ഏതു ജില്ലക്കാരനാണ്?) അവർ മറുപടി പറഞ്ഞു, “യേശു ഏതെങ്കിലുമൊരു ജില്ലക്കാരനല്ല, ദൈവപുത്രനാണ്, ലോക രക്ഷകനാണ്….” വൃദ്ധൻ വിടുന്ന ലക്ഷണം ഇല്ല. “കോനോം ജില്ലാ കാ ആദ്മി ബാനൂ?” (എന്നാലും ഒരു ജില്ലക്കാരൻ അല്ലേ?) ഒടുവിൽ അവർ പറഞ്ഞു: “ബേത്ലഹേം നാം കെ ഏക് ജില്ലാ ബാട്ടെ. വഹാം കാ ആദ്മി ബാ” (യേശു ബേത്‌ലഹേം എന്ന ജില്ലക്കാരനാണ്.) വൃദ്ധന് സന്തോഷമായി. “ങ്‌ഹാ! അതാ ഞാൻ ചോദിച്ചത് ഏതു ജില്ലക്കാരനാണെന്ന്”. ബേത്ലഹേം ഭോജ്പൂരിന് അടുത്തുള്ള ഏതോ ഒരു ജില്ലയാണെന്ന് അദ്ദേഹം കരുതിക്കാണും! നിരക്ഷരനായ ഒരു വയോധികൻ ആണദ്ദേഹം. നിങ്ങൾക്ക് ഈ കഥ ഫലിതമായി തോന്നാമെങ്കിലും സംഭവിച്ചതാണ്. (എനിക്ക് നന്നായി അറിയാവുന്ന രണ്ട് സുവിശേഷകരുടെ അനുഭവമാണ് മേലുദ്ധരിച്ചത്.) സുവിശേഷം വിളിച്ചുപറയുവാൻ മിനിസ്ട്രികൾ, മാധ്യമങ്ങൾ പലതുണ്ടെങ്കിലും യേശു ക്രിസ്തുവിന്റെ പേരുപോലും കേട്ടിട്ടില്ലാത്തവർ ഇനിയും ഉണ്ട് എന്നത് ഒരു വലിയ വസ്തുതയാണ്. ദൈവത്തിന്റെ സഭ വളരുന്നു, എന്നാൽ ഇനിയും വളരെ ഏറെ ചെയ്യുവാനുണ്ട്, പ്രത്യേകിച്ച് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ. “കൊയ്ത്തു വളരെയുണ്ട്, സത്യം, വേലക്കാരോ ചുരുക്കം”.

Download Our Android App | iOS App

ചിന്തിക്കാനും പ്രവർത്തിക്കാനും ഇത് ഉതകുമല്ലോ!!

post watermark60x60

മറിയാമ്മ റോയി, സെക്കന്തരാബാദ്

-ADVERTISEMENT-

You might also like
Comments
Loading...