കുവൈറ്റ് ഹെബ്രോൻ ഐ.പി.സി പ്രയർ ആൻഡ് ഇവാഞ്ചലിസം ബോർഡ് ഫാമിലി വെബിനാർ

കുവൈറ്റ് : ഹെബ്രോൻ ഐ.പി.സി കുവൈറ്റ് സഭയുടെ പ്രയർ ആൻഡ് ഇവാഞ്ചലിസം ബോർഡിന്റെ ആഭിമുഖ്യത്തിൽ സൂം മീഡിയയിലൂടെ ഫാമിലി വെബിനാർ നടത്തുന്നു. 2020 ഡിസംബർ 9 ബുധൻ , 10 വ്യാഴം ദിവസങ്ങളിൽ വൈകിട്ട് കുവൈറ്റ് സമയം 7 മുതൽ 8 :30 വരെ ( ഇന്ത്യൻ സമയം വൈകിട്ട് 9 :30 മുതൽ 11 വരെ) ദൈവിക കുടുംബവും വർത്തമാനകാല വെല്ലുവിളികളും എന്ന ഈ കാലഘട്ടത്തിലെ ഏറ്റവും ഗൗരവമേറിയ വിഷയത്തെ ആസ്‌പദമാക്കി ദൈവവചന അടിസ്ഥാനത്തിൽ പാസ്റ്റർ സാം ചിറമേൽ (ബാംഗ്ലൂർ ) ക്ലാസുകൾ നയിക്കുന്നു.

post watermark60x60

ഹെബ്രോൻ ഐ പി സി സഭാ ശുശ്രുഷകൻ പാസ്റ്റർ ജോസ് ഫിലിപ്പിന്റെ അധ്യക്ഷതയിൽ നടക്കുന്ന പ്രസ്‌തുത വെബിനാറിലേക്ക് എല്ലാ പ്രിയപ്പെട്ടവരെയും ഹെബ്രോൻ ഐ പി സി സഭയുടെ പ്രയർ ആൻഡ് ഇവാഞ്ചലിസം ബോർഡ് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

You might also like