വിന്റർചലഞ്ച് രണ്ടാം ഘട്ടം ആഗ്രയിൽ നടന്നു വരുന്നു

ന്യൂഡൽഹി: ക്രൈസ്തവ എഴുത്തുപുരയുടെ ജീവകാരുണ്യപ്രവർത്തനവിഭാഗമായ ‘ശ്രദ്ധ’യുടെ നേതൃത്വത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന വിന്റർചലഞ്ച്-കമ്പിളി വിതരണം രണ്ടാം ഘട്ടം ഡൽഹി ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഉത്തർപ്രദേശിലെ ആഗ്രയിൽ ഇന്നും നാളെയുമായി നടന്നുവരുന്നു. ചരിത്രപ്രാധാന്യമുള്ള ആഗ്ര കാന്റ്,കവാസ്പുര,മുസ്തഫക്വാറ്റർ,സോഹല്ല തുടങ്ങിയ സ്ഥലങ്ങളിൽ ആണ് രണ്ടാം ഘട്ടം ആരംഭിച്ചത്.പാസ്റ്റർ ജെയിംസ് ജോസഫ്,ദീന ജെയിംസ്, റോക്കി ആനന്ദ്, സോണിയ,ഇമ്രാൻ ,ഡൽഹി ചാപ്റ്റർ വിന്റർചലഞ്ച് പ്രോജക്ട് കോർഡിനേറ്റർ നോബിൾ സാം തുടങ്ങിയവർ നേതൃത്വം നൽകി വരുന്നു.

ക്രൈസ്തവ എഴുത്തുപുരയുടെയും ശ്രദ്ധ പ്രവർത്തകരുടെയും അഭ്യുദയകാംഷികളുടെയും സഹകരണത്തോടെ ഡൽഹി ചാപ്റ്ററിന്റെ നേതൃത്വത്തിൽ ആരംഭിച്ച വിന്റർചലഞ്ചിന്റെ ഒന്നാം ഘട്ടം ഡൽഹി പട്ടണത്തിലും ഡൽഹി-എൻ.സി.ആറിലും വിജയകരമായി പൂർത്തിയാക്കിയിരുന്നു. തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവർക്കും ചേരി പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്കും അത് ആശ്വാസമായി മാറി. മൂന്നാംഘട്ട വിതരണം അടുത്ത ആഴ്ചയിൽ ഡൽഹിയുടെ അതിർത്തിപ്രദേശങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ദിവസംചെല്ലും തോറും അതിശൈത്യത്തിലേക്കാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ നീങ്ങുന്നത്.മുൻ വർഷത്തേക്കാൾ തണുപ്പിന്റെ കാഠിന്യമേറുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.തണുപ്പും വിശേഷാൽ കൊവിഡ് മൂലവും നിരവധി സാധാരണക്കാരാണ് പ്രതിസന്ധിയിൽ ആയിരിക്കുന്നത്. ജോലിനഷ്ടവും അനേകം കുടുംബങ്ങളെയാണ് ബുദ്ധിമുട്ടിലാക്കിട്ടുണ്ട്.

ലോക്ഡൗൺ സമയങ്ങളിൽ ഡൽഹി ശ്രദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ഭക്ഷണ-കുടിവെള്ളവിതരണവും പലവ്യഞ്ജന സാധനങ്ങൾ അടങ്ങിയ കിറ്റ് വിതരണവും മുൻമ്പ് വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ശ്രദ്ധയുടെ നേതൃത്വത്തിൽ അടുത്ത ദിവസങ്ങളിൽ ബീഹാറിലും ഗുജറാത്തിലും വിന്റർചലഞ്ച് പ്രവർത്തനങ്ങൾ നടത്തുമെന്നും ശ്രദ്ധ ഇന്റർനാഷണൽ ഡയറക്ടർ ഡോ.പീറ്റർ ജോയിയും അസോസിയേറ്റ് ഡയറക്ടർ സുജ സജിയും അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.