ചെറു ചിന്ത: “അവളുടെ” ഭർത്താവ് | മറിയാമ്മ റോയി, സെക്കന്തരാബാദ്

മിത്രങ്ങളേ, വന്ദനം രാവിലെ ഒരുങ്ങി സൂം ഓണാക്കി കാത്തിരുന്നപ്പോൾ ആദ്യം ജോയിൻ ചെയ്തത് സദൃശവാക്യത്തിലെ മിസ്സിസ് നോബിൾ ക്യാരക്ടർ ആണ്. ഞങ്ങൾ കുറച്ചുനേരം വർത്താനം പറഞ്ഞങ്ങനെ ഇരുന്നപ്പോഴേക്കും സഹോദരിമാർ ഓരോരുത്തരായി വന്നുതുടങ്ങി. മീറ്റിംഗ് കഴിഞ്ഞ് പിന്നെ ഞാൻ അവളെക്കുറിച്ചു ചിന്തിച്ചപ്പോൾ ഒരു പ്രത്യേക കാര്യം ശ്രദ്ധയിൽ പെട്ടു. സാധാരണ സ്ത്രീകൾ ഭർത്താവിന്റെ പേരിൽ അറിയപ്പെട്ടപ്പോൾ “അവളുടെ” ഭർത്താവ് പ്രസിദ്ധനാകുന്നത് ശ്രദ്ധേയമാണ് (31:23). അവളുടെ സാമർഥ്യം മാത്രമല്ല, ബുദ്ധിയും പ്രശംസിക്കപ്പെട്ടു.
അവളെക്കുറിച്ച് പറഞ്ഞപ്പോൾ ഓർമയിൽ വന്ന ഒരു സംഭവം നിങ്ങളുമായി പങ്കു വയ്ക്കട്ടെ! വർഷങ്ങളായി വാടകവീട്ടിൽ കഴിയുന്ന ഒരു ദൈവദാസനും കുടുംബവും സ്വന്തമായൊരു വീടിനെക്കുറിച്ചും ഒരു തുണ്ട് ഭൂമിയെക്കുറിച്ചും അടുത്തിടെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം ഭാര്യയോട് പറഞ്ഞു, “നിനക്ക് അത്ര സാമർഥ്യം പോരാ, സദൃശവാക്യത്തിലെ ഭാര്യ നിലത്തിന്മേൽ ദൃഷ്ടി വെച്ച് അതു വാങ്ങുന്നു”. പ്രിയൻ പറഞ്ഞത് സത്യമാണെന്നു സമ്മതിച്ച ഭാര്യ പരിഹാരവും കണ്ടെത്തി. അവൾ അക്സയെ മാതൃകയാക്കി അപ്പനോട് ചോദിക്കാമെന്നു പറഞ്ഞു പായിട്ടു മുട്ടേലിരുന്നു തല വണക്കി കൈകൾ മലർത്തി ‘അപ്പാ’ എന്ന് വിളിക്കാൻ തുടങ്ങിയപ്പോൾ പ്രിയനും ഉയരത്തിലേക്കു നോക്കാതിരിക്കാൻ കഴിഞ്ഞില്ല!!
ചിന്തിക്കാനും പ്രവർത്തിക്കാനും ഇതു ഉതകുമല്ലോ

മറിയാമ്മ റോയി, സെക്കന്തരാബാദ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.