ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന് അനുഗ്രഹ സമാപ്തി

തിരുവല്ല : ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ഈ വർഷത്തെ ജനറൽ കൺവൻഷൻ ഡിസംബർ 3ന് ആരംഭിച്ചു ഇന്ന് സംയുക്ത ആരാധനയോടെ സമാപിച്ചു.
വെർച്വൽ പ്ലാറ്റ്ഫോമിലൂടെയാണ് കൺവൻഷൻ നടന്നത്. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് അന്തർദേശീയ പ്രസിഡന്റ് റവ. ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ജോസഫ് കുര്യൻ (പൊടിയാടി),റവ. മാണി വർഗീസ്(കാൻസാസ്),
പാസ്റ്റർ കെ. ബി ജോർജ്കുട്ടി(കരിങ്ങാച്ചിറ),റവ.ഡോ. ടിങ്കു തോംസൺ(മിനിസോട്ട), റവ. ഡോ. സി തോമസ് വേങ്ങൂർ തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ പ്രസംഗിച്ചു.

ഇന്ന് നടന്ന സമാപന സമ്മേളനത്തിൽ ശാരോൻ മാനേജിങ് കൗണ്സിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ഏബ്രഹാം ജോസഫ് അധ്യക്ഷത വഹിച്ചു. മിനിസ്റ്റേഴ്‌സ് കൗണ്സിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ജോണ്സണ് കെ സാമുവേൽ സങ്കീർത്തനം വായിച്ചു.
റവ. ജോസഫ് റ്റി. ജോസഫ്(ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പ്രസിഡന്റ്,നോർത്ത് അമേരിക്ക), റവ. ഫിന്നി ജേക്കബ്(വൈസ് പ്രസിഡന്റ്), പാസ്റ്റർ പി എം ജോണ് (നാഷണൽ പ്രസിഡന്റ്), പാസ്റ്റർ ജോണ് തോമസ് (അന്തർദേശീയ പ്രസിഡന്റ്)
എന്നിവർ ദൈവവചനം സംസാരിച്ചു. ശാരോൻ ക്വയർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകി.
വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ നടന്ന വനിതാ സമാജം സമ്മേളനത്തിൽ സിസ്റ്റർ സൂസൻ തോമസ്, ഡോ. ആനി ജോർജ് എന്നിവരും ശനിയാഴ്ച രാവിലെ 10 മണി മുതൽ നടന്ന സി. ഇ. എം – സണ്ടേസ്കൂൾ വാർഷിക സമ്മേളനത്തിൽ പാസ്റ്റർ പ്രിൻസ് തോമസ് റാന്നി യും പ്രസംഗിച്ചു.

പാസ്റ്റർ പി എം ജോണ് (നാഷണൽ പ്രസിഡന്റ്), പാസ്റ്റർ ജോൺ വർഗീസ്(വൈസ് പ്രസിഡന്റ്),പാസ്റ്റർ എബ്രഹാം ജോസഫ്(ജനറൽ സെക്രട്ടറി),പാസ്റ്റർ ജോൺസൻ കെ. സാമുവേൽ(ജനറൽ സെക്രട്ടറി),എബ്രഹാം വർഗീസ്(ട്രഷറർ) എന്നിവർ കൺവൻഷന് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading