ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ ഇരുപതാമത് വാർഷികയോഗം നാളെ

കായംകുളം: ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യ ഇരുപതാമത് വാർഷിക യോഗവും സ്തോത്ര പ്രാർത്ഥനയും ഡിസംബർ 3 വ്യാഴം വൈകിട്ട് 7 30 മുതൽ സൂം പ്ലാറ്റഫോംമിൽ കൂടി നടക്കും. പാസ്റ്റർ വർഗീസ് ബേബി നേതൃത്വം കൊടുക്കുന്ന ഡിവൈൻ പ്രെയർ മിനിസ്ട്രീസ് കഴിഞ്ഞ 20 വർഷമായി ഇന്ത്യക്കായി സമൂഹത്തിന്റെ നന്മയ്ക്കായി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു.

post watermark60x60

വാർഷിക യോഗത്തിൽ പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ വചനം പ്രസംഗിക്കും. പാസ്റ്റർ എബ്രഹാം മാത്യു സമർപ്പണ പ്രാർത്ഥനയും പാസ്റ്റർ ജെയിംസ് ജോൺ വർഷിപ്പ് നേതൃത്വം കൊടുക്കും. കൂടാതെ പാസ്റ്റർ എം.കെ സ്കറിയ, കെ ബി രാജൻ, ജോയി കടൂകോയിക്കൽ നേതൃത്വം നൽകും.

-ADVERTISEMENT-

You might also like