കോട്ടയം: മലയാള ക്രൈസ്തവ സമൂഹത്തിന് സുപരിചിത നാമമായ റാഫാ റേഡിയോ അണിയിച്ചൊരുക്കുന്ന ഗോസ്പൽ മ്യൂസിക് ഫെസ്റ്റ് മെഗാ സ്റ്റേജ് പ്രോഗ്രാം ഡിസംബർ 6 ഞാറാഴ്ച്ച വൈകിട്ട് ഇന്ത്യൻ സമയം 5.30ന് നടക്കും. സുപ്രസിദ്ധ ക്രൈസ്തവ ഗായകരായ ബിനോയ് ചാക്കൊ, ജിജി സാം, ഷെല്ലി കുര്യൻ, ബ്രൗൺ മാത്തൻ തോമസ് എന്നിവർ ഗാനങ്ങൾ ആലപിക്കും. പ്രമുഖ സംഗീതഞനായ സുനിൽ സോളമൻറെ നേതൃത്വത്തിലുള്ള കലാകാരന്മാരുടെ സംഘം പശ്ചാത്തല സംഗീതമൊരുക്കുന്നു.
Download Our Android App | iOS App
ഗോസ്പൽ മ്യൂസിക് ഫെസ്റ്റ്, റാഫാ റേഡിയോയുടെയും ക്രൈസ്തവ എഴുത്തുപുരയുടെയും ഫേയ്സ്ബുക് പേജിലും മറ്റ് പ്രമുഖ ഫേസ്ബുക് പേജുകളിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്. സംഗീതപ്രേമികളായ എല്ലാ മാന്യ സ്നേഹിതരെയും ഈ സംഗീത സായാഹ്നത്തിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.