ഇന്നത്തെ ചിന്ത : ഒരേ ആഹാരം ഒരേ പാനീയം |ജെ. പി വെണ്ണിക്കുളം

1 കൊരിന്ത്യർ10:3,4 എല്ലാവരും ഒരേ ആത്മികാഹാരം തിന്നു.
എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു–അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു —
യിസ്രായേൽ ജനം മരുഭൂമിയിൽ മന്നാ ഭക്ഷിച്ചതായും പാറയിൽ നിന്നും വെള്ളം കുടിച്ചതായും വചനം നമ്മെ പഠിപ്പിക്കുന്നു. ഇതു ജീവന്റെ അപ്പവും ജീവജലവുമായ ക്രിസ്തുവിനു നിഴലായിരുന്നു. ഇവിടെ ശ്രദ്ധിക്കൂ, എല്ലാവർക്കും ലഭിച്ചത് ഒരേ ആഹാരവും ഒരേ പാനീയവുമാണ്. ഇന്നത്തെ സാഹചര്യങ്ങൾ വ്യത്യസ്തമായിക്കൊണ്ടിരിക്കുന്നു. ‘ഒരേപോലെ’ പോകാൻ പലർക്കും താത്പര്യമില്ല. ആത്മീയ വിഷയത്തിൽ ഇതു അപകടമാണ്. ക്രിസ്തുവാകുന്ന പാറയിൽ ഉറച്ചു നിൽക്കാൻ എല്ലായ്പ്പോഴും ശ്രദ്ധിക്കുക.

Download Our Android App | iOS App

ധ്യാനം : 1 കൊരിന്ത്യർ 10
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like
Comments
Loading...