RAUH : മെഗാ ബൈബിൾ ക്വിസ്- 2020 സമ്മാനവിതരണം നടന്നു

അടൂർ: ഐ.പി.സി അടൂർ വെസ്റ്റ് സെന്റർ പി വൈ പി എ നടത്തിയ മെഗാ ബൈബിൾ ക്വിസിന്റെ സമ്മാനവിതരണം നവംബർ 22 ഉച്ചക്ക് 3:30 നു ഐപിസി ശാലേം ശൂരനാട് സഭയിൽ വെച്ചു നടന്നു.
അടൂർ വെസ്റ്റ് പി. വൈ. പി. എ പ്രസിഡന്റ് പാസ്റ്റർ ജോർജ് തോമസ് ശുരനാട് അധ്യക്ഷനായിരുന്ന മീറ്റിങ്ങിൽ അടൂർ സെന്റർ വെസ്റ്റ് മിനിസ്റ്റർ പാസ്റ്റർ തോമസ് ജോസഫ് മീറ്റിംഗ് ഉദ്ഘാടനം ചെയ്തു.

2019 ഡിസംബറിൽ ആരംഭിച്ച മെഗാ ബൈബിൾ ക്വിസ് ആരംഭഘട്ടം ലോക്കൽ പി. വൈ. പി. എ തലത്തിൽ ആയിരുന്നു. 150 ൽ പരം മത്സരാർദ്ധികൾ ഈ പ്രോഗ്രാമിൽ പങ്കെടുത്തിരുന്നു. ഉല്പത്തി,ദാനിയേൽ, ലൂക്കോസ്, അപ്പോസ്തോലപ്രവൃത്തികൾ എന്നി പുസ്തകങ്ങളെ അടിസ്ഥാനമാക്കി നടത്തിയ മെഗാ ബൈബിൾ ക്വിസിന്റെ ഗ്രാൻഡ് ഫിനാലെ 2020 ഫെബ്രുവരി 8ന് ഐപിസി ശാലേം കിഴക്കുപുറം സഭയിൽ വെച്ച് നടന്നു അതിൽ ആതിര ജോസ് (ഐപിസി ശൂരനാട് ഈസ്റ്റ്‌) 105 പോയിന്റോടെ ഒന്നാം സ്ഥാനവും (സമ്മാനം – 25000 രൂപ )
ലീന ഷിബു (ഐപിസി എബനേസർ ഇടക്കാട്) 75 പോയിന്റോടെ രണ്ടാം സ്ഥാനവും (സമ്മാനം : 15000 രൂപ)
ജെസ്സി ബിൻസ് (ഐപിസി ഏനാത്ത് ) 65 പോയിന്റോടെ മൂന്നാം സ്ഥാനവും. (സമ്മാനം : 10000 രൂപ) ബിറ്റി ബിനു (ഐപിസി കിഴക്കുപുറം ശാലേം) 35 പോയിന്റോടെ നാലാം സ്ഥാനവും (സമ്മാനം : 5000രൂപ)
ലിജി രാജൻ (ഐപിസി താബോർ , നെല്ലിമുകൾ ) 30 പോയിന്റോടെ അഞ്ചാം സ്ഥാനവും നേടി (സമ്മാനം : 2500 രൂപ).
ഇവർക്കുള്ള മെമെന്റോയും ക്യാഷ് അവാർഡും നൽകി.

അടൂർ വെസ്റ്റ് സെന്റർ സെക്രട്ടറി പാസ്റ്റർ ബിജു കോശി, പി വൈ പി എ മേഖല പ്രസിഡന്റ്‌ പാസ്റ്റർ ബിൻസ് ജോർജ്, സെന്റർ സൺ‌ഡേസ്കൂൾ സെക്രട്ടറി ജോൺ എസ്, പാസ്റ്റർ ജോൺസൻ മാത്യു തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

പി. വൈ. പി. എ സെന്റർ വൈസ് പ്രസിഡന്റ്‌ ജോമോൻ സ്വാഗതവും സെന്റർ സെക്രട്ടറി ലിജോ സാമുവേൽ നന്ദിയും അറിയിച്ചു. സെന്റർ ട്രഷറർ ഫിന്നി കടമ്പനാടും പി. വൈ. പി. എ കമ്മറ്റിയും മീറ്റിംഗിന് നേതൃത്വം നൽകി.

കോവിഡ് നിയന്ത്രണം നിലനിൽക്കുന്ന സാഹചര്യം ആയതിനാൽ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് 35 പേരെ പങ്കെടുപ്പിച്ചുകൊണ്ടാണ് മീറ്റിംഗ് നടത്തിയതെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.