ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നോർത്ത് വെസ്റ്റ് റീജിയൻ വെർച്വൽ ഗോസ്പൽ മീറ്റിംഗ്

മുംബൈ :ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നോർത്ത് വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ വെർച്വൽ ഗോസ്പൽ മീറ്റിംഗും സംയുക്ത ആരാധനയും നടത്തപ്പെടുന്നു. നവംബർ 27 മുതൽ 29 വരെ എല്ലാ ദിവസവും വൈകുന്നേരം 7 മണിമുതൽ(നവംബർ 29 ന് രാവിലെ 9:30) സൂമിലൂടെയാണ് യോഗങ്ങൾ നടക്കുന്നത്.

Download Our Android App | iOS App

റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഡേവിഡ് കെ ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർ ജോ തോമസ്(ബാംഗ്ലൂർ), പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ(കേരളാ), പാസ്റ്റർ ജോൺ തോമസ്(പ്രസിഡന്റ്,ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്) എന്നിവർ ദൈവവചനം സംസാരിക്കും. ഗുജറാത്ത്‌ സെന്റർ, മഹാരാഷ്ട്ര സെന്റർ, ബെൻസൻ ബാബു തുടങ്ങിയവർ ആരാധനയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ വി. പി കോശി(റീജിയൻ സെക്രട്ടറി) യോഗങ്ങൾക്ക് നേതൃത്വം വഹിക്കും.

-ADVERTISEMENT-

You might also like
Comments
Loading...