വെട്ടിപ്പുറം കൺവെൻഷൻ 2020

പത്തനംതിട്ട : ഐ പി.സി സീയോൻ, വെട്ടിപ്പുറം, പത്തനംതിട്ട ഒരുക്കുന്ന ത്രിദിന വെർച്വൽ കൺവെൻഷൻ 2020 നവംബർ 19-21 വരെ (സൂം) നടത്തപ്പെടുന്നു.

Download Our Android App | iOS App

ഐ പി.സി പത്തനംതിട്ട സെന്റർ സെക്രട്ടറി പാസ്റ്റർ സാം പനച്ചയിൽ ഉത്ഘാടനം നിർവഹിക്കും. ഐപിസി ജനറൽ വൈസ് പ്രസിഡന്റ്‌ & പത്തനംതിട്ട സെന്റർ ശുശ്രൂക്ഷകൻ പാസ്റ്റർ വിൽ‌സൺ ജോസഫ്, പാസ്റ്റർ സാം ജോർജ് (ഐപിസി ജനറൽ സെക്രട്ടറി ) & പാസ്റ്റർ അനീഷ് തോമസ് റാന്നി എന്നിവർ പ്രസംഗിക്കും.

post watermark60x60

അലക്സ്‌ മാത്യു, റ്റിനു മോൻസി, ഡാർവിൻ എം. വിൽ‌സൺ എന്നിവർ സംഗീത ശുശ്രൂക്ഷയ്ക്ക് നേതൃത്വം നൽകും.

ആത്മനിറവിലുള്ള സംഗീതശുശ്രൂക്ഷ, അനുഗ്രഹിക്കപ്പെട്ട വചനശുശ്രൂക്ഷ എന്നിവയിലേക്ക് നിങ്ങൾ ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നുവെന്ന് സഭാ ശുശ്രുക്ഷകൻ പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന അറിയിച്ചു.

-ADVERTISEMENT-

You might also like
Comments
Loading...