നാൽപ്പതാം നവാപ്പൂർ കൻവൻഷന് നാളെ തുടക്കം.

വടക്കെ ഇന്ത്യയിലെ പ്രസിദ്ധമായ നവാപുർ കൺവൻഷൻ നവംബർ 19 ന് രാവിലെ 10 മണിക്ക് വെർച്ച്വൽ പ്ലാറ്റ്ഫോമിൽ ആരംഭം കുറിക്കുന്നു.ഉത്തരേന്ത്യയിലെ അപ്പോസ്തലൻ പാസ്റ്റർ തോമസ് മാത്യു വിലൂടെ ആരംഭിച്ച ഫിലഡൽഫിയ ഫെലോഷിപ്പ് സഭ വടക്കേ ഇന്ത്യയിലുടനീളം ഉണർവിന് വിത്ത് പാകി.1981ൽ ഗുജറാത്തിലെ താപ്പി ജില്ലയിലെ റാണിയമ്പയിൽ പ്രഥമ കൺവൻഷൻ ആരംഭിച്ചു, തുടർന്നുള്ള വർഷം നവാപൂർ പട്ടണത്തിനടുത്ത ഗ്രാമത്തിൽ പന്തുഭായിയുടെ വീടിനുമുമ്പിൽ 8 പേരുമായി ആരംഭിച്ച കൺവൻഷനാണ് ഇന്ന് ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന നവാപൂർ മഹാസമ്മേളനം ആയി മാറിയത്.
നാൽപ്പതാം വാർഷിക സമ്മേളനം ആഘോഷിക്കുന്ന ഈ വർഷം വിർച്വൽ പ്ലാറ്റ്ഫോമിലൂടെ റവ. ഡോക്ടർ ജോയ് പുന്നൂസ്,ഡോ പോൾ മാത്യൂസ് ,പാസ്റ്റേഴ്സ് എസ് , ആർ മനോഹർ, നൂറുദിൻ മുള്ള,ഫിന്നി ഫിലിപ്പ്,എം പൗലോസ്, കെ ജോയ്, വീ ജെ തോമസ്, മേരി മാത്യൂസ്, റിൺസൺ ജോർജ്, ജെമി ജയിംസ്, ഗ്രേസ് ഡാനിയൽ, ഗീതാ സുരേന്ദ്രൻ മുതലായവർ ശുശ്രൂഷീക്കുന്നു.
മലയാളി മനസ്സിൽ പതിഞ്ഞിരിക്കുന്നു പാരമ്പര്യ കൺവൻഷൻ സങ്കൽപ്പങ്ങളിൽ നിന്നും വിഭിന്നമായി ട്ടാണ് നവാപൂർ കൺവെൻഷൻ ഉത്തരേന്ത്യയിൽ മസീഹി മേള എന്നാണ് ഈ കൺവൻഷൻ അറിയപ്പെടുന്നത് , കുടുംബസമേതം കൺവൻഷനിൽ എത്തുന്നവർ തമ്പടിച്ചു അവിടെ പാർക്കും, പ്രതിദിനം രാവിലെ 5 മണിക്ക് പ്രഭാത പ്രാർത്ഥന ആരംഭിക്കും, തുടർന്ന് വിവിധ സെഷനുകൾ വിവിധ പന്തലുകളിൽ തുടർന്നു വരുന്നു ,രാത്രി വരെ നീളുന്ന യോഗങ്ങളിൽ പരിശുദ്ധാത്മാവിന്റെ അത്ഭുത സാന്നിധ്യം വെളിപ്പെടുന്ന മഹായോഗ ദിനങ്ങളാണ് നവാപൂർ കൺവെൻഷൻ, അറുപതിനായിരത്തിൽ അധികം പേർ പ്രതിദിനം പങ്കെടുക്കുന്ന കൺവൻഷൻ ഈ വർഷത്തെ പ്രത്യേക സാഹചര്യത്തിൽ സൂം, യൂ റ്റ്യൂബ്, ഫെയ്സ്ബുക്ക് മുതലായ മാധ്യമങ്ങളിലൂടെ വെർച്ച്വൽ ആയാണ് നടത്തപ്പെടുന്നത് എന്ന് ഫിലദെൽഫ്യാ ചർച്ചസ് കർണാടക സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ കെ എസ് സാമുവൽ ക്രൈസ്തവ എഴുത്തുപുരയെ അറിയിച്ചു.
Zoom ID 82133680073, Passcode 2020. YouTube /FB Filadelfia Church.

-ADVERTISEMENT-

You might also like
Comments
Loading...