ചർച്ച് ഓഫ് ഗോഡ് യു.എ.ഇ. സാഹിത്യരചനാമത്സരത്തിൻ്റെ ഗ്രാൻ്റ് ഫിനാലെ ഇന്നു വൈകുന്നേരം

ഷാർജ: ചർച്ച് ഓഫ് ഗോഡ് യു.എ.ഇ. ലിറ്ററേച്ചർ & പബ്ലിക്കേഷൻസ് ഡിപ്പാർട്ട്മെൻ്റും ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് ഷാർജ വൈ.പി.ഇ.യും സംയുക്തമായി സംഘടിപ്പിച്ച സാഹിത്യരചനാമത്സരത്തിൻ്റെ ഗ്രാൻ്റ് ഫിനാലെ ഇന്നു വൈകുന്നേരം യു.എ.ഇ. സമയം 5.30 PM (ഇന്ത്യൻ സമയം 7.00 PM) ന് ഓൺലൈനിൽ ക്രമീകരിച്ചിരിക്കുന്നു.

Download Our Android App | iOS App

ചർച്ച് ഓഫ് ഗോഡ് യു. എ.ഇ. നാഷണൽ ഓവർസീയർ റവ. ഡോ. കെ. ഓ. മാത്യു മീറ്റിങ്ങ് ഉത്ഘാടനം ചെയ്യുന്നതാണ്. ഒട്ടേറെ പുതുമകളോടെ വ്യത്യസ്തങ്ങളായ പ്രോഗ്രാമുകൾ ഉൾപ്പെടുന്ന മീറ്റിംങ്ങിൽ ജൂണിൽ ആരംഭിച്ച സാഹിത്യരചനാ മത്സരത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്നും 16 വിജയികളെ പ്രഖ്യാപിക്കുന്നു. ചർച്ച് ഓഫ് ഗോഡ് യു.എ.ഇ ഫേസ് ബുക്ക് പേജുകളിൽ പ്രോഗ്രാം തത്സമയം വീക്ഷിക്കാം.

-ADVERTISEMENT-

You might also like
Comments
Loading...