ലേഖനം: വീട്ടിലേക്കുള്ള വഴി | സുബിൻ എബ്രഹാം, ദോഹ

ഇപ്പോളത്തെ സാഹചര്യത്തിൽ ലേഖനങ്ങളുടെ ആവശ്യകത ധാരാളമാണ് , വായന വീണ്ടും ആരംഭിക്കാൻ പല പ്രിയപ്പെട്ടവർക്കും സാധിക്കുന്നു എന്നുള്ളതും സന്തോ ഷം തരുന്ന കാര്യമാണ് . അത് പോലെ തന്നെ പല പ്രിയപ്പെട്ടവർക്കും എഴുതാൻ സാധിക്കുന്നു എന്നുള്ളതും, വളരെ സന്തോഷം നൽകുന്ന ഒന്നാണ്. ലഭിക്കുന്ന സാഹചര്യങ്ങൾ കർത്താവിനായി ഉപയോഗിക്കുവാൻ കർത്താവു എല്ലാവരെയും സഹായിക്കട്ടെ. കാരണം ഒരു മനുഷ്യന്റെ ജീവിതത്തിൽ ഏതു തരത്തിലാണ് സമാധാ നം ലഭിക്കുക എന്നുള്ളത് നമുക്കറിയില്ല. പച്ചിലപ്പോൾ വചന ധ്യാനം , പാട്ടുകൾ അല്ലെങ്കിൽ ലേഖനങ്ങൾ, ഇതിലൊക്കെ ഉൾപ്പെട്ടിരിക്കുന്ന ചില വാക്കുകളിലൂടെ ദൈവത്തിനു പ്രവർത്തിക്കാൻ കഴിയും.

post watermark60x60

മനുഷ്യ ജീവിതവുമായി വളരെ ഇടപഴകി നിൽക്കുന്ന കാര്യങ്ങളിൽ പ്രധാനമാണ് വീടും വഴിയും. ഈ രണ്ടു കാര്യങ്ങളെ കോർത്തിണക്കി എന്റെ മനസ്സിൽ കടന്നു വന്ന ചിന്തകളെ ഇവിടെ പങ്കിടാൻ ആഗ്രഹിക്കുന്നു. ചിലപ്പോൾ നാം കേട്ട ര്യങ്ങൾ ആണെങ്കിലും ഒന്നു കൂടെ നമ്മുടെ ചിന്തകളെ ഉറപ്പിക്കാൻ ഈ ലേഖനം സഹായിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ആരംഭിക്കട്ടെ.
വീട്ടിലേക്കു ള്ള വഴി നാം ഒരിക്കലും മറക്കില്ല, കാരണം നമ്മുടെ വീട് എവിടെ ആണ് എന്നുള്ള ബോധം എപ്പോളും നമ്മളിലുണ്ട്. എന്നാൽ വഴിയിൽ തടസങ്ങൾ വന്നാലോ അത് മാറ്റി മുന്നോട്ടു പോകുവാൻ നാം എപ്പോളും ശ്രദ്ദിക്കാറുണ്ട്. ചിലപ്പോൾ സമയങ്ങൾ എടുത്തിരിക്കാം, ദിവസങ്ങൾ എടുത്തിരിക്കാം. എന്നാൽ നമ്മുടെ ലക്‌ഷ്യം എങ്ങനേലും വീട് എത്തിപ്പെടുക എന്നുള്ളതാണ്.
വളരെ ലളിതമായി പറഞ്ഞാൽ ഒരു കുട്ടിയെ സംബന്ധിച്ചു സ്കൂൾ കഴിയുമ്പോൾ വീട്ടിലേക്കു ഓടും , ജോലിയുള്ളവർ അത് കഴിയുമ്പോൾ വീട്ടിലേക്കു തിരിക്കും, സഭായോഗം കഴിയുമ്പോൾ അതെ പോലെ തന്നെയല്ലേ, പ്രവാസികളെ സംബന്ധിച്ചു അവധി ദിവസങ്ങൾ സ്വന്തം വീട്ടിലേക്കു ഓടാൻ വ്യഗ്രതപ്പെടുന്നു, എന്തിനേറെ ഇപ്പോളത്തെ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ മാറുമ്പോൾ വീടണയാനായി കൊതി ച്ചിരിക്കുന്ന എത്രയോ പേരുണ്ട്. കാരണം വീട് നൽകുന്ന സുരക്ഷിതത്വം അതേങ്ങും കിട്ടില്ല. ജീവിത കാര്യങ്ങൾ എല്ലാം കഴിയുമ്പോൾ വീട്ടിൽ വന്നിരിക്കുമ്പോൾ ഉണ്ടാകുന്ന ഒരു സന്തോഷം അതൊന്നു വേറെ തന്നെയാണ്.

ഇനി വേറൊരു ചിന്തയിലേക്ക് പോയാൽ വീട്ടിൽ നമ്മെ കാത്തിരിക്കാൻ ആളുണ്ടെങ്കിൽ എത്രയോ ആനന്ദമാണ് നമുക്ക് ഉണ്ടാകുന്നത്‌ . ഒഴിഞ്ഞ വീടിന്റെ ശൂന്യത നമ്മെ തെല്ലല്ല അലോസപ്പെടുത്തുന്നത്. ചുരുക്കി പറഞ്ഞാൽ നമുക്ക് വീട് വേണം വീട്ടിൽ കാത്തിരിക്കാൻ ആളും വേണം. അതാണ് ഒരു മനുഷ്യജീവിതത്തിന്റെ ആകെത്തുകയായി എടുത്ത് പറയാൻ ഉള്ളത്.
ഇനി വിശ്വാസികളായ നമ്മളെ സംബന്ധിച്ചു, വീടിനു വളരെ ഏറെ പ്രത്യേകത ഉള്ള കാര്യമാണ്. കാരണം നാം ഇവിടെ പരദേശികളാണ് എന്നുള്ള ബോധം എപ്പോളും നമുക്ക് ഉണ്ടാകണം. അങ്ങനെ ഉള്ളപ്പോൾ നാം എപ്പോളും നമ്മുടെ നിത്യ ഭവനത്തെ പറ്റി ബോധവാന്മാർ അകയുള്ളു. പൂർവ പിതാക്കന്മാർ പാടിയപ്പോൾ വീടിനെ പറ്റിയുള്ള ദർശനം അവർക്കു ഉണ്ടായിരുന്നു. ഇപ്പോൾ നമുക്ക് ഉണ്ടോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. നമുക്ക് ഒരു നിത്യ ഭവനം ഉണ്ട് അതിൽ താതൻ നമുക്കായി കാത്തിരിക്കുന്നു. കാലാകാലങ്ങളിലായി തന്റെ ഭക്തന്മാർക്ക് അവൻ വാസം പ്രാപ്യമാക്കി കൊണ്ടിരിക്കുന്നു.

Download Our Android App | iOS App

പ്രത്യാശ ഗാനങ്ങളിൽ നമുക്ക് കാണാൻ പറ്റുന്ന വരികൾ നോക്കിയാൽ ” എൻ പ്രിയൻ പാർപ്പിടം മനോഹര ഹർമ്മ്യം, നിത്യസൗഭാഗ്യങ്ങൾ അനുഭവിപ്പാൻ സ്വർഗത്തിൽ ഉള്ള വീട്, യെരുശലേമിൻ ഇമ്പവീട് , നിത്യമായ ഒരു വാസസ്ഥലം എന്നിങ്ങനെ അനേകം വരികൾ നമുക്ക് കാണാൻ കഴിയും. എത്രയോ തീഷ്ണമായ വിശ്വാസത്തിന്റെ ഉടമകൾ ആരുന്നു അവർ എല്ലാവരും. ആ കാണിച്ചു തന്ന വഴി പിന്തുടരാൻ നമുക്ക് സാധിക്കുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു.

അത് പോലെ തന്നെ നാം എല്ലാവരും നമ്മുടെ വീട് ഭംഗിയാക്കുവാൻ അല്ലെങ്കിൽ മോഡി പിടിപ്പിക്കുവാൻ ശ്രമിക്കാറുണ്ട്. അഞ്ചു വര്ഷം മുൻപ് കണ്ട വീടല്ല നാം ഇപ്പോൾ കാണുന്നത് . വളരെയധികം മാറ്റങ്ങൾ വന്നിരിക്കും. വളരെ നല്ല ഒരു കാര്യമാണ്. എന്നാൽ നമ്മുടെ സ്വർഗീയ ഭവനവും ഭംഗിയാക്കേണ്ടിയതിന്റെ ആവശ്യകത ഏറെയാണ്. കാരണം നാം നിത്യമായി പാർക്കേണ്ട ഭവനത്തെ ഭംഗിയാക്കാൻ നമുക്ക് മാത്രമേ കഴിയുകയുള്ളു. പ്രധാനമായ ഒന്നാണ് നമ്മുടെ ജീവിത വിശുദ്ധി.ദിനവും യേശുവിനോടു ചേർന്ന് നടക്കുമെങ്കിൽ അതിനു അനുസരിച്ചു ജീവിക്കുമെങ്കിൽ നമ്മുടെ സ്വർഗീയ ഭവനത്തെ ഭംഗിയുള്ളതാക്കാൻ കഴിയും. നമ്മുടെ മാതാപിതാക്കൾ ചെയ്‌ത പ്രവർത്തി കൊണ്ട് നമ്മുടെ ഭവനം ഭംഗിയാവില്ല. നമ്മളുടെ പ്രവർത്തികൾ കൊണ്ട് മാത്രമേ ഭംഗിയാവുകയുള്ളു. നാം പാടില്ലേ ” ഓരോ ദിവസവും ഞാൻ എന്റെ പ്രിയനേ നോക്കികൊണ്ട്‌ നേരായ പാതയിൽ ” . അപ്പോൾ നമ്മുടെ പ്രാണപ്രിയനെ നോക്കി കൊണ്ട് നേരായ പാതയിൽ സഞ്ചരിച്ചാൽ നമുക്കായി ഒരുക്കി വച്ചിരിക്കുന്ന നിത്യ ഭവനത്തിൽ യുഗായുഗം വഴുവൻ കർത്താവു സഹായിക്കും.

വഴിയിലെ തടസ്സങ്ങളെ പറ്റി ചിന്തിക്കുക ആണേൽ നമ്മുടെ കാലത്തു നമ്മൾ തന്നെ ഒരു തടസ്സമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം പൂർവ പിതാക്കൾ ഈ കർത്താവിനെ പിന്പറ്റിയപ്പോൾ അവർക്കുള്ള സർവവും ഉപേക്ഷിച്ചു ഇറങ്ങി. പലർക്കും വീട് നഷ്ടമായി, സ്വന്തക്കാർ എതിർത്ത് നിന്നു , സമൂഹത്തിൽ നിന്നും അകറ്റി നിർത്തി, എന്നിരുന്നാലും തങ്ങൾക്കു വേണ്ടി സ്വർഗത്തിൽ പണിയപ്പെടുന്ന വീടിന്റെ കെട്ടുറപ്പിനായി അവർ എല്ലാം ഉപേക്ഷിച്ചു ലാഭമായതെല്ലാം ചേതമെന്നു എന്നി യാത്ര തുർന്നു. പലപ്പോഴും രോഗങ്ങൾ തളർത്തി, വിശപ്പും ദാഹവും കൊടുമ്പിരിക്കുന്ന സമയങ്ങൾ, പ്രതികൂല സാഹചര്യങ്ങൾക്കൊന്നും അവരെ അവരുടെ യാത്രയിൽ നിന്നും പിന്തിരിപ്പിച്ചില്ല. എന്നാൽ ഇപ്പോളത്തെ സാഹചര്യം നോക്കിയാൽ അങ്ങനെയുള്ള അവസ്ഥകൾ തെല്ലും കുറവാണു, എന്നിരുന്നാൽ പോലും ജീവിത സാഹചര്യങ്ങൾ മോശമായ കുട്ടുസഹോദരർ ദൈവദാസന്മാർ നമ്മുടെ ഇടയിൽ ധാരാളമുണ്ട്. അമ്മെ ആക്കി വച്ചിരിക്കുന്ന സാഹചര്യങ്ങളിൽ വിശ്വസ്തതയോടെ അവർക്കു കുട്ടാകുവാനും ദൈവം സഹായിക്കട്ടെ.
ഇനി വഴിയിലെ തടസങ്ങൾ നോക്കിയാൽ ഭൗമികമായ വീട്ടിലേക്കുള്ള വഴിയിൽ എന്തെങ്കിലും തടസം വന്നാൽ നമുക്ക് വേറെ വഴി ഉപയോഗിക്കാം, എന്നാൽ സ്വർഗീയ ഭാവനത്തിലേക്കുള്ള വഴി ഒന്ന് മാത്രമേ ഉള്ളു, അത് നമ്മുടെ രക്ഷകനായ യേശുക്രിസ്തു ആണ്. യേശുവിനെ കൂടാതെ ആ ഭവനത്തിൽ എത്തിപ്പെടാൻ നമുക്ക് കഴിയില്ല. ലോകത്തിലുള്ള ഒരു സാഹചര്യത്തിനും അതിലേക്കുള്ള വഴി നമ്മെ കാണിച്ചു തരുന്നില്ല. കർത്താവു തന്നെ പറയുന്നു ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു എന്നാണ്. അതിന്റെ മുകളിൽ വേറൊരു ഉറപ്പും തരാൻ ലോകത്തിൽ ആർക്കും കഴിയില്ല.തടസങ്ങൾ മാറ്റി മുന്നോട്ടു പോകുക എന്നുള്ളത് മനുഷ്യസഹജമായ കഴിവാണ്, എന്നാൽ മനുഷ്യന്റെ കഴിവുകൾ കൊണ്ട് എത്തിപ്പെടാൻ കഴിയാത്ത ഒരേ ഒരു ഭവനം ഉണ്ടെങ്കിൽ അത് സ്വർഗീയ ഭവനം മാത്രമേ ഉള്ളു. നമ്മുടെ ഭവനത്തിന്റെ നാഥൻ കർത്താവു ആണ്. ആ നാഥൻ ഭാവനത്തിലേക്കുള്ള മാർഗരേഖ നല്കിയിട്ടാണ് കടന്നു പോയത്. കർത്താവ് പറഞ്ഞത് “ഞാൻ ഇരിക്കുന്നടത് നിങ്ങളെയും ഇരുത്താൻ ” എന്നഉള്ള ഉറപ്പു തന്നിട്ടുണ്ട്. ഇനി അവിടെ എത്തുക എന്നുള്ളത് നമ്മുടെ കടമ ആണ്.
നമ്മുടെ പല വഴികളിലും വഴി വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട് , എന്നാൽ നാം വേദപുസ്തകത്തിൽ പരിശോധിച്ചാൽ നിന്റെ വചനം എന്റെ കാലിനു ദീപവും പാതക്ക് പ്രകാശവും ആകുന്നു എന്നാണ്. നമ്മുടെ വഴിയിൽ കടന്നു വരുന്ന ഇരുളിന്റെ അവസ്ഥകളെ ഭേദിച്ച് സുഗമമായി യാത്ര ചെയ്‍വാൻ ഇതിൽ പരം വേറൊരു വാഗ്‌ദത്തം ആവശ്യമുണ്ടോ ? വേദപുസ്തകം പരിശോദിച്ചാൽ പല നിലകളിൽ ഇരുളിനെ ഒഴിവാക്കി മുൻപോട്ടു പോകുവാൻ നമ്മളെ ആഹ്വാനം ചെയ്യുന്നുണ്ട്.
വേറൊരു തരത്തിൽ നാം ചിന്തിക്കുവാണേൽ , നമ്മുടെ ഒരുതരത്തിലും ഉള്ള ചെലവ് ഈ യാത്രയെ ബാധിക്കുന്നില്ല. നാം ഒരു യാത്ര ചെയ്യുമ്പോൾ ദൂരത്തിനനുസരിച്ചു, അല്ലെങ്കിൽ യാത്ര ചെയ്യുന്ന സൗകര്യങ്ങൾക്കനുസരിച്ചു ചിലവിട്ടാൽ മാത്രമേ സാധിക്കുകയുള്ളു. എന്നാൽ നമ്മുടെ സ്വർഗീയ യാത്രയുടെ ചെലവ് അല്ലെങ്കിൽ നമ്മുടെ വീട്ടിലേക്കുള്ള യാത്ര ചിലവുകൾ നമ്മുടെ കർത്താവു കാൽവരിയിൽ എന്നെന്നേക്കുമായി നൽകിക്കഴിഞ്ഞു. ഇനിയുള്ള നമ്മുടെ കർത്തവ്യം വഴി തെറ്റാതെ ആ സ്വർഗ്ഗവീട്ടിൽ എത്തിചേരുക എന്നുള്ളതാണ്. ഈ യാത്രയിൽ വഴി തെറ്റിയാൽ അതിന്റെ ഉത്തരവാദിത്തം നമ്മുടെ തന്നെയാണ്. ഈ ലോകത്തിലെ ഒന്നിനും നമ്മുടെ യാത്രയെ പിന്തിരിപ്പിക്കാൻ ഇടയാകരുത്. നമ്മുടെ ഓട്ടം കൃത്യമായി ഓടി നമുക്കായി ഒരുക്കി വച്ചിരിക്കുന്ന ആ നിത്യ ഭവനത്തിൽ എത്തി താതനോട് കൂടെ വിശ്രമം പ്രാപിക്കാൻ നമുക്ക് കഴിയുമാറാകട്ടെ.

സ്വർഗീയ ഭാവനത്തിലേക്കുള്ള യാത്രയിൽ തടസങ്ങൾ ഉണ്ട് എന്ന് അറിഞ്ഞുകൊണ്ടു ഇറങ്ങിയ ആദ്യകാല ഭക്തന്മാർ സ്വയം വെടിഞ്ഞു അവർ സ്വർഗീയ ഭാവനത്തിലേക്കു യാത്രയായി, പ്രതിസന്ധികളെ തരണം ചെയ്തു ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുമ്പോൾ ഈ തലമുറയിൽ നാം തടസങ്ങൾ അനുഭവിക്കാതെ യാത്ര ചെയുന്നത് സ്വർഗീയ ഭവനം നേടുന്നതിന് തടസ്സമാകുന്നുവോ എന്ന് ഇപ്പോളത്തെ തലമുറക്കാരായ നാം ചിന്തിക്കുകയും, നമ്മുടെ പിതാക്കൻമാർ തടസങ്ങളെ അതിജീവിച്ചു വിളിച്ചവനെ വിശ്വസിച്ചു സ്വർഗീയ ഭവനത്തെ സ്വായതമാക്കിയതുപോലെ നമുക്കും നിത്യതയെ അവകാശമാകുവാൻ അതിനായി ഒരുങ്ങുവാൻ ദൈവം നമ്മെ സഹായിക്കുമാറാകട്ടെ.

സുബിൻ എബ്രഹാം. ദോഹ

-ADVERTISEMENT-

You might also like