കവിത: കല്യാണനാൾ | രാജൻ പെണ്ണുക്കര, മുംബൈ

കാനാവിലേ കല്യാണനാളിലേവരും
കൂടിവന്നോരുവേളയിൽ….
ആഗതരായി മകനേശുവും
അമ്മമറിയയും ശിഷ്യരുമൊത്തു
പന്തലിൽ…

ഭോജനശാലയിൻ സുഗന്ധം
അലയടിച്ചെത്തി നാസാപുടങ്ങളിൽ….
ഭക്ഷിച്ചുതൃപ്‍തരായവർ
നടന്നകലുന്നു കൂട്ടംകൂട്ടമായി……
ശാന്തരായ്‌ തന്നൂഴംകാത്തു
നിൽക്കുന്നു പലരുമിനിയും വെളിയിൽ…

അങ്ങുമിങ്ങും നിന്ന് പിറുപിറുക്കുന്നു
ബന്ധുക്കൾ പരസ്പരം…
അകത്തളങ്ങളിൽ ചർച്ചയായി…
തീർന്നങ്ങുപോയല്ലോ
വീഞ്ഞുമുഴുവനും……

നിൻ മന്ദസ്മിതം എങ്ങുപൊയ് മണാളാ…
വിഷണ്ണമാം നിൻ വദനം നോക്കി
കുശുകുശുക്കുന്നല്ലോ ചിലർ!!!
നിർനിമേഷനായി നോക്കിനിന്നു
വിരുന്നുവാഴി കലവറയിൽ……

അമ്മ അറിയിച്ചാസത്യം
യേശുവിൻ കാതുകളിൽ….
തിരുവായ് മൊഴിഞ്ഞതോ…
സ്ത്രീയെ എനിക്കുംനിനക്കും തമ്മില്ലെന്തേ…
എൻനാഴിക ആഗതമായില്ലല്ലോ
ഇനിയും…..

മെല്ലെയവൾ ഓതി
ശിഷ്യരിൻ കാതുകളിൽ…
അവൻ കല്പിച്ചിടുംപോലെ
ചെയ്തിടുവീൻ ശീഘ്രം.

മനസ്സലിഞ്ഞവനോതി… ഭൃത്യരേ
വേഗം നിറയ്ക്കുവീൻ
കല്പത്രങ്ങളിൽ ജലം…
ക്ഷണത്തിലവർ നിറച്ചുവക്കോളാം
ആറുകൽപാത്രങ്ങളിൽ…..

നിശബ്ദനായി നിന്നവൻ
ഒരുമാത്രനേരം..
അഗ്നിജ്വാലപോൽ ജ്വലിച്ചിടും
തീഷ്ണമാം സപ്തനേത്രകിരണങ്ങൾ
പതിച്ചാജലോപരിതലത്തിൽ ഒരുനിമിഷം..
ക്ഷണത്തിലതിൻ രൂപഭാവം മാറി
അചിന്തനീയമാം വിധം
അരുണിമയായിതീർന്നതോ
അത്യത്ഭുതം!!!!

ശ്രേഷ്ഠമാം വീഞ്ഞു രുചിച്ചാറെ
വിരുന്നുവാഴി സ്‌തബ്‌ധനായ്
നിന്നുപോയി തെല്ലുനേരം….

ലോകമിന്നും സ്മരിക്കുന്നു
ദൈവപ്രവർത്തിയിൻ ആരംഭമായത്..

രാജൻ പെണ്ണുക്കര, മുംബൈ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.