ഇന്നത്തെ ചിന്ത : നിങ്ങൾ കണ്ടതും കേൾക്കുന്നതുമായ പോരാട്ടം | ജെ.പി വെണ്ണിക്കുളം

ഫിലിപ്യയിൽ വെച്ചു പൗലോസിനുണ്ടായ കഠിനപോരാട്ടം കണ്ടവരാണ് അവിടെയുള്ള വിശ്വാസികൾ. താൻ അത്രമാത്രം ഭാരവും വേദനയും അനുഭവിച്ചു എന്നത് എല്ലാവർക്കും നല്ല അറിവുണ്ടായിരുന്നു. അവർ തന്നോട് കൂടെ നിന്നു. ഇന്ന് മറ്റുള്ളവരെ പ്രയാസപ്പെടുത്തുന്നവർ ധാരാളം എന്നാൽ ആശ്വസിപ്പിക്കുന്നവർ ചുരുക്കവും. കഷ്ടതകൾ ആരുടെ ജീവിതത്തിലും എപ്പോൾ വേണമെങ്കിലും വരാം. ആ സമയത്തു ആര് കൂടെ നിൽക്കുന്നു എന്നത് ചിന്തിക്കേണ്ട കാര്യം തന്നെയാണ്. ആരുമില്ലാത്തവനു ദൈവം മാത്രമാണ് തുണ എന്നതും വിസ്മരിക്കാനാവില്ല.

ധ്യാനം : ഫിലിപ്യർ 1
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.