ഗുജറാത്ത് സെന്റർ സി. ഇ. എം ക്യാമ്പ് നവംബർ 16-18 വരെ

ഗുജറാത്ത് : ഗുജറാത്ത് സെന്റർ സി. ഇ. എംന്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ ക്യാമ്പ് നടത്തപ്പെടുന്നു. നവംബർ 16 മുതൽ 18 വരെ എല്ലാ ദിവസവും വൈകുന്നേരം 7:30 മുതൽ 9:30 വരെ സൂമിലൂടെയാണ് ക്യാമ്പ് നടത്തപെടുന്നത്.

പാസ്റ്റർ ജോമോൻ ജോസഫ്(സി. ഇ. എം ജനറൽ സെക്രട്ടറി) ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ‘ക്രിസ്തുവിന്റെ സാക്ഷ്യകൾ’ (അപ്പൊ. പ്രവർ. 1:8) എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. സജികുമാർ കെ. പി(കേരളാ), പാസ്റ്റർ ഫിന്നി മാത്യു(ഡൽഹി) എന്നിവർ ക്ലാസുകൾ നയിക്കും. ഡോ. ബ്ലെസ്സൺ മേമന(കേരളാ), പാസ്റ്റർ റെന്നി തോമസ്(രാജസ്ഥാൻ) എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.

നവംബർ 16 ന് പതിമൂന്ന് വയസ്സിനു താഴെയുള്ള കുട്ടികൾക്കുവേണ്ടി കിഡ്സ് ക്യാമ്പ് ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പാസ്റ്റർ ജോൺ പി. തോമസ്(പ്രസിഡന്റ്‌), പാസ്റ്റർ റോബിൻ പി. തോമസ്(സെക്രട്ടറി) തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം വഹിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.