എക്സൽ സൂം കിഡ്സ് മിഡിൽ ഈസ്റ്റ് വി.ബി.എസ് നവംബർ 7 ന്

മിഡിൽ ഈസ്റ്റ് : എക്സൽ വിബിഎസ് മിനിസ്ട്രിസ് മിഡിൽ ഈസ്റ്റ് നേതൃത്വം നൽകുന്ന എക്സൽ സൂം കിഡ്സ് നവംബർ 7 നു ശനിയാഴ്ച ഗൾഫ് സമയം വൈകിട്ട് 6.30 മുതൽ 7.30 വരെ നടക്കും. നിത്യതയ്ക്കു വേണ്ടി ചാമ്പ്യൻമാർ – പ്രാർത്ഥനയുടെ ശക്തി ( Champions for eternity – Power of prayer ) എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി ക്രമീകരിച്ചിരിക്കുന്ന ഈ വി ബി എസ്, പാസ്റ്റർ ഗർസിം പി. ജോൺ (പ്രസിഡൻഡ്, ഐ പി സി ബെഥേൽ, ദുബായ്) പ്രാർത്ഥിച്ചാരംഭിക്കുന്നതായിരിക്കും. ബ്രദർ റിബി കെന്നത്ത് കോഡിനേറ്ററായി പ്രവർത്തിക്കുന്നു. എക്സൽ ഡയറക്ടർ അനിൽ ഇലന്തൂർ, പ്രീതി ബിനു, ജയ്സൺ ജോസ്, സലിൻ മാത്യു എന്നിവർ വിവിധ പ്രോഗാമുകൾക്ക് നേതൃത്വം കൊടുക്കുന്നു.

കുഞ്ഞുങ്ങൾക്കും ടീൻസിനുമായി ബൈബിൾ പാഠങ്ങൾ, ആക്ടിവിറ്റീസ് , ക്രാഫ്റ്റ്, ഗാനപരിശീലനം എന്നിവ ക്രമീകരിച്ചിരിക്കുന്നു. മിഡിൽ ഈസ്റ്റിലെ വിവിധസ്ഥലങ്ങളിൽ നിന്നും 500 ലധികം കുട്ടികൾക്കാണ് പ്രവേശനം. എല്ലാ മാസവും, ഒന്നും മൂന്നും ശനിയാഴ്ചകളിൽ ഈ വിബിഎസ് തുടർച്ചയായി ക്രമീകരിച്ചിരിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.