“ജീവിതമാണ് ആരാധന..” പാസ്റ്റര്‍ സാം പള്ളം, ‘എക്സോഡസ് 2020’ കൺവൻഷന് ഉജ്ജല തുടക്കം

കുവൈറ്റ്: ക്രൈസ്തവ എഴുത്തുപുര കുവൈറ്റ്‌ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ ‘എക്സോഡസ് 2020’ കൺവൻഷന് ഉജ്ജല തുടക്കം. കെ. ഇ കുവൈറ്റ്‌ ചാപ്റ്റര്‍ പ്രസിഡന്റ്‌ ഇവാ. ലിനു വര്‍ഗ്ഗിസ് അധ്യക്ഷത വഹിച്ച യോഗത്തില്‍
ക്രൈസ്തവ എഴുത്തുപുര ജനറല്‍ പ്രസിഡന്റ്‌ പാ. ജെ. പി. വെണ്ണിക്കുളം യോഗം പ്രാര്‍ത്ഥിച്ചു ഉദ്ഘാടനം ചെയ്തു.

post watermark60x60

ട്രൂ ഗോസ്പിൽ ചർച്ച് (ചർച്ച് ഓഫ് ഗോഡ് ) കുവൈറ്റ്‌ ശുശ്രുഷകനും കെ. ഇ കുവൈറ്റ്‌ ചാപ്റ്ററിന്‍റെ ഉപദേശകസമിതി അംഗമായ പാസ്റ്റർ സാം പള്ളം പ്രഥമ ദിനത്തില്‍ വചനത്തില്‍ നിന്നും അനുഗ്രഹിത സന്ദേശം നല്‍കി,
ജീവിതമാണ് ആരാധന… ഈ കോവി​ഡ് കാലം സഭ ആരാധനാലയങ്ങള്‍ പ്രവര്‍ത്തനം തടസപ്പെട്ടുവെങ്കിലും ഒരു ഭക്തന്‍റെ ആരാധന നിന്നുപോയിട്ടില്ല, കാരണം ആരധന എന്നത് കേവലം ഒരു കെട്ടിടത്തില്‍ ആഴ്ചയില്‍ ചിലവഴിക്കുന്ന
രണ്ടോമൂന്നോ മണിക്കൂറുകള്‍ അല്ല മറിച്ച് ദൈവത്തോട് നിരന്തരം സംസര്‍ഗ്ഗം കാത്തു സൂക്ഷിക്കുന്ന ഒരു ദൈവപൈതലിന്റെ ജീവിതം തന്നെ ആണ് ആരാധന”.
കെ. ഇ കുവൈറ്റ്‌ ചാപ്റ്റര്‍ കൊയര്‍ നേതൃത്വം നൽകിയ ആരാധന പങ്കെടുത്ത ജനത്തിന് ആത്മ സാന്നിധ്യം പകര്‍ന്നു.

പാസ്റ്റര്‍ സണ്ണി ആന്‍ഡ്രൂസിന്‍റെ പ്രാര്‍ത്ഥനയും ആശീര്‍വാദത്തോടെ യോഗം അവസാനിച്ചു. പാസ്റ്റർ ജോസ് ഫിലിപ്പ്, പാസ്റ്റർ സന്തോഷ്‌ തോമസ്‌ എന്നിവര്‍ തുടര്‍ന്നുള്ള ദിനങ്ങളില്‍ വചനത്തില്‍ നിന്നും ശുശ്രുഷിക്കും. ( Meeting ID: 953 949 6010, Passcode: KE2020Kwt)

-ADVERTISEMENT-

You might also like