സങ്കീർത്തനം വായിച്ചു ചരിത്രം സൃഷ്ടിച്ചു എക്സൽ വിബിഎസ് കുട്ടികൾ

പത്തനംതിട്ട: എന്നും പുതുമകൾ നിലനിർത്തുന്ന എക്സൽ വിബിഎസ് മിനിസ്ട്രീസ് നാലര മണിക്കൂർ നീണ്ട സങ്കീർത്തന വായനയിലൂടെ ചരിത്രത്തിലേക്ക്. ഒക്ടോബർ 31ന് പകൽ 3 മണിക്ക് എക്സൽ മിനിസ്ട്രീസ് ഡയറക്ടർ ബിനു ജോസഫ് വടശ്ശേരിക്കര ഉദ്ഘാടനം ചെയ്ത സങ്കീർത്തന വായനയ്ക്ക് എക്സൽ മിനിസ്ട്രീസിന്റെ ചെയർമാൻ റവ. തമ്പി മാത്യു അറ്റ്ലാൻഡ, ഡയറക്ടർ അനിൽ ഇലന്തൂർ, ഷിബു കെ. ജോൺ എന്നിവർ ആശംസകൾ അറിയിച്ചു.

post watermark60x60

എക്സൽ മീഡിയയുടെ നേതൃത്വത്തിൽ നടന്ന പ്രോഗ്രാമിന്റെ കോർഡിനേറ്ററായി ബ്ലസ്സൺ പി.ജോണും കൂടാതെ ബെൻസൺ വര്ഗീസ്, കിരൺ കുമാർ, ഗ്ലാഡ്സ ജെയിസ്, സാമുവേൽ ജെ എസ്, ഷിനു തോമസ് കാനഡ, ബിജു കട്ടപ്പന, പാസ്റ്റർ ജോൺ ജോസ്ഫ്, പ്രത്യാശ് ടി മാത്യു എന്നിവരും പ്രവർത്തിച്ചു. സ്റ്റെഫിൻ പി. രാജേഷ് , ബ്യൂളാ ലിസ് വിജയൻ, ബിൽഹ, ജെഫിയ എന്നിവരുടെ ചുമതലയിൽ 10 മുതൽ 16 വയസ്സുവരെയുള്ള 100 ലധികം കുട്ടികളെ സൂമിൽ പങ്കെടുപ്പിച്ചു. നാലര മണിക്കൂർ നീണ്ട സങ്കീർത്ത വായന എക്സൽ മിനിസ്ട്രീസിന്റെ ചരിത്രത്തിൽ ഒരു പൊൻ തൂവൽ കൂടി ചേർത്തു വച്ച ധന്യ നിമിഷങ്ങളായിരുന്നു.

-ADVERTISEMENT-

You might also like