ഇന്നത്തെ ചിന്ത : സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിയ അപ്പം | ജെ. പി. വെണ്ണിക്കുളം

യേശു സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങിവന്ന ജീവനുള്ള അപ്പമാണെന്നു യോഹന്നാൻ ആറാം അധ്യായത്തിൽ നാം വായിക്കുന്നുണ്ട്. എന്നാൽ യേശു സ്വർഗ്ഗത്തിൽ നിന്നു വന്നവനാണെന്നു യഹൂദന്മാർ അംഗീകരിച്ചില്ല. അവർ മാനുഷികമായി മാത്രം ചിന്തിച്ചു. എന്നാൽ ഇതിന് യേശു മറുപടി നൽകുന്നില്ല. പിതാവിനാൽ ആകർഷിക്കപ്പെടുന്നവർക്കെ ഈ മർമ്മം ഗ്രഹിക്കാൻ കഴിയൂ എന്ന് യേശു പറഞ്ഞു. ഇന്നും എല്ലാ കാര്യങ്ങളും എല്ലാവർക്കും മനസിലാകുന്നില്ല എന്നത് സത്യമാണ്. ജീവന്റെ അപ്പമായ ക്രിസ്തുവിലേക്കു നോക്കി യാത്ര ചെയ്യൂ. വിജയം സുനിശ്ചിതം.

post watermark60x60

ധ്യാനം : യോഹന്നാൻ 6
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like