ഇന്നത്തെ ചിന്ത : അവനിൽ ആശ്രയിക്കുന്നവർക്കു സുരക്ഷിതത്വമുണ്ട് | ജെ.പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 125:1 യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ എന്നേക്കും നില്ക്കുന്ന സീയോൻപർവ്വതം പോലെയാകുന്നു.

post watermark60x60

ദൈവത്തിൽ ആശ്രയിക്കുന്നവർക്ക് സുരക്ഷിതത്വം ഉണ്ടെന്നാണ് സങ്കീർത്തനങ്ങൾ 125ൽ കാണുന്നത്. അവനിൽ ആശ്രയിക്കുന്നവർക്കു ലജ്ജിക്കാൻ ഇടയുണ്ടാകില്ല. അവർ ഉറച്ചു നിൽക്കുക തന്നെ ചെയ്യും. ആഴത്തിൽ കുഴിച്ചു പാറമേൽ അടിസ്ഥാനമിട്ടു വീടു പണിത ബുദ്ധിയുള്ളവനെപ്പോലെ ആകാൻ ശ്രമിക്കുക. അങ്ങനെയായാൽ തകർക്കുവാൻ ശ്രമിക്കുന്ന ശത്രുവിൽ നിന്നും സുരക്ഷിതരായിരിക്കും.

ധ്യാനം : സങ്കീർത്തനങ്ങൾ 125
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like