ക്രൈസ്തവ എഴുത്തുപുര കോഴിക്കോട് യൂണിറ്റ് പ്രവർത്തനോദ്ഘാടനം നടന്നു

കോഴിക്കോട്: ക്രൈസ്തവ എഴുത്തുപുര കോഴിക്കോട് യൂണിറ്റ് പ്രവർത്തനോദ്ഘാടനം ഒക്ടോബർ 25ഞായറാഴ്ച രാത്രി 7 മണിമുതൽ സൂമിലൂടെ നടന്നു. കേരളാ ചാപ്റ്റർ സെക്രട്ടറി പാസ്റ്റർ ജിബിൻ ഫിലിപ്പ് തടത്തിലിന്റ അധ്യക്ഷതയിൽ ഇവാ. ബിൻസൺ കെ. ബാബു പ്രാർത്ഥിച്ചാരംഭിച്ചു. കേരള ട്രഷറർ പാസ്റ്റർ ബെൻസൺ വി യോഹന്നാൻ സ്വാഗതം പറയുകയും,സംഗീത ശുശ്രുഷക്ക്
എബെനെസർ പ്രഫിൻ ജേക്കബ്, ബെന്നി ബേബിച്ചൻ എന്നിവർ നേതൃത്വം നൽകി.

post watermark60x60

ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രട്ടറി ഡാർവിൻ എം വിൽ‌സൺ കോഴിക്കോട് യൂണിറ്റ് പ്രവർത്തനോദ്ഘാടനം നടത്തി.ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവരിലേക്ക് എത്തിക്കുക, ആ സ്നേഹം പ്രവർത്തിയായി നമ്മിലൂടെ വെളിപ്പെട്ടുവരണം. നമ്മുടെ ജീവിതം മറ്റുള്ളവർക്ക് സാക്ഷ്യമായി മാറണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

കേരളാ ചാപ്റ്റർ പ്രസിഡന്റ്‌ ജിനു വർഗീസ് കോഴിക്കോട് യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ പരിചയപെടുത്തുകയും
പാസ്റ്റർ മാത്യു ചെറിയാൻ തിരഞ്ഞെടുക്കപ്പെട്ടവർക്ക് വേണ്ടി അനുഗ്രഹ പ്രാർത്ഥന നടത്തി.

Download Our Android App | iOS App

പാസ്റ്റർ നോബിൾ പി.തോമസ് (കോഴിക്കോട് )മുഖ്യ സന്ദേശം നൽകി. ഫിലിപ്പിയർ 1:21 എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകുന്നു എന്ന വചനത്തെ ആസ്പദമാക്കി വളരെ ശക്തമായി ദൈവവചന സംസാരിച്ചു. സുവിശേഷീകരണത്തിന്‌ വളരെയധികം പ്രാധാന്യം നൽകണമെന്നും ഈ കാലഘട്ടം കൊയ്ത്തിന്റെ കാലം ആണെന്നും ഓർമിപ്പിച്ചു. കഴിഞ്ഞ നാളുകളിലെ പ്രവർത്തനങ്ങൾ കൊണ്ട് ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കുവാൻ ക്രൈസ്തവ എഴുത്തുപുരയ്ക്ക് കഴിഞ്ഞു എന്നുള്ളത് പ്രശംസീനീയമാണ് എന്നും തുടർന്നുള്ള നാളുകളിൽ സുവിശേഷീകരണത്തിനും അനേകരെ ദൈവകൃപയിലേക്ക് നയിക്കുന്നതിനും ഇടയാകട്ടെ എന്ന് മുഖ്യ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

പാസ്റ്റർ ഭക്തവത്സലൻ ( ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്റർ രക്ഷാധികാരി) പാസ്റ്റർ ബ്ലെസ്സൺ ബി. പി (ക്രൈസ്തവ എഴുത്തുപുര ഡൽഹി ചാപ്റ്റർ വൈസ് പ്രസിഡന്റ്), അനു ചെറിയാൻ( ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്റർ സെക്രട്ടറി) കേരള ചാപ്റ്ററിനുവേണ്ടി ജോയിൻ സെക്രട്ടറിയും അപ്പർ റൂം ഡയറക്ടറുമായ ഷോളി വർഗീസ്, ക്രൈസ്തവ എഴുത്തുപുര കേരള യൂണിറ്റുകളെ പ്രതിനിധീകരിച്ച് ഡാനി ബഞ്ചമിൻ എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ സുനിൽ പി തോമസ് (കോഴിക്കോട് യൂണിറ്റ് പ്രസിഡന്റ്‌) യൂണിറ്റിനെ പ്രതിനിധീകരിച്ച് തുടർന്നുള്ള കോഴിക്കോട് യൂണിറ്റിന്റ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്റർ അംഗങ്ങൾ, മറ്റ് ചാപ്റ്റർ, യൂണിറ്റ് അംഗങ്ങളും ക്രൈസ്തവ എഴുത്തുപുരയുടെ സഹകരികളും ഈ യോഗത്തിൽ പങ്കെടുത്തു.
കൊല്ലം യൂണിറ്റ് സെക്രട്ടറി പാസ്റ്റർ ലിജോ സാം എല്ലാവർക്കും നന്ദി അറിയിച്ചു. ക്രൈസ്തവ എഴുത്തുപുര കേരള മിഷൻ കോർഡിനേറ്റർ പാസ്റ്റർ ബെന്നി ജോണിന്റ പ്രാർത്ഥനയോടും ആശിർവാദത്തോടും മീറ്റിംഗ് അവസാനിച്ചു.

-ADVERTISEMENT-

You might also like