ലേഖനം: പ്രാർത്ഥനയുടെ ശക്തി | പാസ്റ്റർ ടിനു ജോർജ്

ധ്യാനം : മത്തായി 17:21
“നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോടു: ഇവിടെ നിന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും; നിങ്ങൾക്കു ഒന്നും അസാദ്ധ്യമാകയുമില്ല. (എങ്കിലും പ്രാർത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല) എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.

Download Our Android App | iOS App

ക്രിസ്തീയ ജീവിതത്തിൽ പ്രാർത്ഥനയുടെ പ്രാധാന്യത എന്താണെന്ന് നമുക്ക് മനസിലാക്കുവാൻ യേശു തന്റെ ശിഷ്യന്മാരോടായി പറഞ്ഞ വാക്കുകൾ ആണ് ഈ വചനത്തിൽ നമുക്ക് കാണുവാൻ സാധിക്കുന്നത്.

post watermark60x60

1. കടുക് മണിയോളമുള്ള വിശ്വാസം
2. വിശ്വാസം പറയുക
3പ്രാർത്ഥിക്കുക
4.ഉപവസിക്കുക

പ്രധാനമായും ഈ കാര്യങ്ങളാണ് ഈ വചനത്തിലൂടെ കർത്താവ് നമ്മോട് പ്രസ്ഥാവിക്കുന്നത്. വിശ്വാസ ജീവിതത്തെ കുറിച്ചും പ്രാർത്ഥനയെ കുറിച്ചും ഇത്രയും സവിസ്ഥിരമായി ഒറ്റ വാക്യത്തിൽ വേദപുസ്തകത്തിൽ വിവരിക്കുന്ന മറ്റൊരു ഭാഗം നമുക്ക് കാണുവാൻ കഴിയുകയില്ല.

യേശുവിന്റെ ശുശ്രൂഷയിൽ യേശു എല്ലാവരെയും പ്രാർത്ഥിക്കാൻ പഠിപ്പിച്ചു.തന്റെ ശിഷ്യന്മാരെ പോലും യേശു പ്രാർത്ഥിക്കാൻ പ്രേരിപ്പിച്ചിച്ചുകൊണ്ടിരുന്നു.

ലൂക്കോസ് :11:01,02
അവൻ ഒരു സ്ഥലത്തു പ്രാർത്ഥിച്ചുകൊണ്ടിരുന്നു; തീർന്നശേഷം ശിഷ്യന്മാരിൽ ഒരുത്തൻ അവനോടു: കർത്താവേ, യോഹന്നാൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർത്ഥിപ്പാൻ പഠിപ്പിക്കേണമേ എന്നു പറഞ്ഞു.

പ്രാർത്ഥനാ ജീവിതത്തിന്റെ പ്രാധാന്യം മനസിലാക്കുവാൻ യേശു ശിഷ്യന്മാർക്ക് മുന്നിലോരുക്കിയ വലിയൊരു അവസരമാണ് ലൂക്കോസിന്റെ സുവിശേഷം പതിനൊന്നാം അധ്യായത്തിൽ നമുക്ക് കാണുവാൻ കഴിയുന്നത്.പ്രാർത്ഥിക്കാൻ തങ്ങളെ പഠിപ്പിക്കേണമേ എന്ന ശിഷ്യന്മാരുടെ വാക്കുകൾക്ക് ആ സമയം തന്നെ യേശു അവരെ പ്രാർത്ഥിക്കുവാൻ പഠിപ്പിച്ചു.

1. യേശു തന്റെ പ്രാർത്ഥനയിലൂടെ ആരംഭിച്ച ക്രിസ്തീയ ജീവിതം

മർക്കൊസ് :01:35
അതികാലത്തു ഇരുട്ടോടെ അവൻ എഴുന്നേറ്റു പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്തു ചെന്നു പ്രാർത്ഥിച്ചു.”

യേശു അതിരാവിലെ പ്രാർത്ഥനയ്ക്കായി എഴുന്നേറ്റു പുറപ്പെട്ടു നിർജ്ജന പ്രദേശത്തു ചെന്ന് പ്രാർത്ഥിച്ചു.

യേശു പ്രാർത്ഥന കഴിഞ്ഞ് മടങ്ങി വരുന്നതും കാത്ത് ജനങ്ങൾ അവിടെ കൂടിയിരുന്നു ..ഇന്നാളിൽ ജനത്തിന് ആവശ്യം ദൈവവുമായി ആഴമായി ബന്ധമുള്ളവരെ ആണ്. അവരിലൂടെ മാത്രമേ ഇന്നാളിൽ ദൈവത്തിന് ഈ ലോകത്തിൽ പ്രവർത്തിക്കുവാൻ സാധിക്കുകയുള്ളു.

ക്രിസ്തീയ ജീവിതത്തിൽ നമ്മുടെ മാതൃക യേശുവാണ്….യേശു തന്റെ സുവിശേഷ ജീവിതത്തിൽ പ്രാധാന്യം നൽകിയത് പ്രാർത്ഥനയ്ക്ക് ആയിരുന്നു.

ലൂക്കോസ് :03 :21-23
ജനം എല്ലാം സ്നാനം ഏല്ക്കുകയിൽ യേശുവും സ്നാനം ഏറ്റു പ്രാർത്ഥിക്കുമ്പോൾ സ്വർഗ്ഗം തുറന്നു പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.”
യേശുവിന്റെ പ്രാർത്ഥനയിൽ സ്വർഗ്ഗം തുറന്നു
പരിശുദ്ധത്മാവ് പ്രാവെന്നപോലെ യേശുവിന്റെ മേൽ ഇറങ്ങി വന്നു
ദൈവീക പ്രസാദം യേശുവിൽ ഉണ്ടായി.

അപ്പോസ്തല പ്രവർത്തികൾ :07:56

ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു.”

ഈ വാക്യത്തിൽ സ്തെഫാനോസ് സ്വർഗ്ഗത്തെ നേരിൽ കണ്ട് സംസാരിക്കുന്നത് നമുക്ക് കാണുവാൻ കഴിയും. കല്ലേറ് കൊള്ളുന്നതിനു നടുവിലും സ്തെഫാനോസ് പ്രാർത്ഥനയ്ക്കായി തന്റെ മുട്ട് മടക്കിയപ്പോൾ തന്റെ പ്രാർത്ഥനയ്ക്ക് മുന്നിൽ സ്വർഗ്ഗം തുറന്നുവന്നു.

യേശു നമുക്ക് മുന്നിൽ മാതൃകയാക്കിയ ക്രിസ്തീയ ജീവിതത്തിൽ തന്റെ മുപ്പതാം വയസിലാണ് യേശു ദൈവീക ശുശ്രൂഷ ആരംഭിച്ചത്.

*പ്രാർത്ഥനയിൽ ആയിരുന്നു യേശു ശുശ്രൂഷ ജീവിതം തുടങ്ങിയത്.
*യേശുവിന്റെ പ്രവർത്തികൾ എല്ലാം പ്രാർത്ഥനയിൽ അധിഷ്ഠിതമായിരുന്നു.

2.തന്റെ ജീവിതത്തിൽ യേശു പ്രാർത്ഥനയാൽ പ്രവർത്തിയിലും ശുശ്രൂഷയിലും നമുക്ക് മുന്നിൽ വലിയൊരു മാതൃക കാണിച്ചു.

യോഹന്നാൻ :11:39-40
കല്ലു നീക്കുവിൻ എന്നു യേശു പറഞ്ഞു മരിച്ചവന്റെ സഹോദരിയായ മാർത്ത: കർത്താവേ, നാറ്റം വെച്ചുതുടങ്ങി; നാലുദിവസമായല്ലോ എന്നു പറഞ്ഞു യേശു അവളോടു: വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്നു ഞാൻ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.”

ലാസറിന്റെ കല്ലറവാതിൽക്കലും യേശു പ്രാർത്ഥിക്കുന്നതായി കാണുവാൻ കഴിയും. ലാസറിന്റെ വിടുതലിനായി തനിക്ക് വിലക്കേർപ്പെടുത്തിയ ഗലീല പട്ടണത്തിലേക്ക് യേശു കടന്നുവന്നു.. ആ പട്ടണത്തിൽ നിന്നുള്ള യേശുവിന്റെ പ്രാർത്ഥനയ്ക്ക് ലാസറിന്റെ ഉയർപ്പിലൂടെ ദൈവം യേശുവിനായി മറുപടി നൽകി.

സകലവും പ്രാർത്ഥനയിൽ ആരംഭിക്കുക എന്നതാണ് യേശു ഈ സംഭവത്തിലൂടെ
നമുക്ക് മനസിലാക്കിത്തരുന്നത്.

3.യേശു തന്റെ പ്രതിസന്ധികളെ പ്രാർത്ഥനയിലൂടെ അഭിമുഖീകരിച്ചു
ലൂക്കോസ് :22:39-44
പിന്നെ അവൻ പതിവുപോലെ ഒലീവ് മലെക്കു പുറപ്പെട്ടുപോയി; ശിഷ്യന്മാരും അവനെ അനുഗമിച്ചു ആ സ്ഥലത്തു എത്തിയപ്പോൾ അവൻ അവരോടു: “നിങ്ങൾ പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ പ്രാർത്ഥിപ്പിൻ ”എന്നു പറഞ്ഞു
താൻ അവരെ വിട്ടു ഒരു കല്ലേറുദൂരത്തോളം വാങ്ങിപ്പോയി മുട്ടുകുത്തി
പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെയാകട്ടെ” എന്നു പ്രാർത്ഥിച്ചു അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽ നിന്നു ഒരു ദൂതൻ അവന്നു പ്രത്യക്ഷനായി പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു; അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി
•അവൻ പതിവുപോലെ പ്രാർത്ഥനയ്ക്കായി ഒലിവുമലയിലേക്ക് പോയി
•പരീക്ഷയിൽ അകപ്പെടാതെയിരിക്കുവാൻ പ്രാർത്ഥിക്കേണ്ടതിനു ശിഷ്യന്മാരെ യേശു ഉപദേശിച്ചു
•യേശുവിന്റെ പ്രാർത്ഥനയിൽ സ്വർഗ്ഗം തനിക്കുമുന്നിൽ വെളിപ്പെട്ടു
•യേശു ശ്രദ്ധയോടെ പ്രാർത്ഥിച്ചു.

•ദൈവത്തിങ്കലുള്ള പൂർണ്ണമായ ബഹുമാനത്തോടെ പൂർണ്ണ ആശ്രയം ക്രിസ്തുവിൽ സമർപ്പിച്ചുകൊണ്ട് നാം നമ്മുടെ പ്രാർത്ഥനയിൽ ശ്രദ്ധയോടുകൂടെ പ്രാർത്ഥിക്കണം.

•പ്രാർത്ഥനയിൽ നാം ദൈവത്തോടൊപ്പം നടക്കുന്നു. അവന്റെ കൽപ്പാടുകളെ നമ്മുടെ പ്രാർത്ഥനയിലൂടെ നാം പിന്തുടരുന്നു.

പ്രാർത്ഥനയിൽ മടുത്തുപോയി ഉറങ്ങിപ്പോയ ശിഷ്യന്മാർ പ്രതിസന്ധിയിൽ തളർന്നുപോയപ്പോൾ പ്രാർത്ഥനയോടെ നിന്ന യേശു തന്റെ പരീക്ഷകളെ സധൈര്യം അഭിമുഖീകരിച്ചു.

തന്റെ ശിഷ്യന്മാരോടായി എഴുന്നേറ്റ് പ്രാർത്ഥിക്കുവാൻ യേശു ഉപദേശിച്ചു.

എബ്രായർ :05:07
ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.
യേശു പിതാവിന് മുന്നിൽ ഭയ ഭക്തിയോടെ തനിക്കുള്ള നിയോഗം പൂർത്തീകരിക്കേണ്ടതിനു അപേക്ഷയോടെ ദൈവ സന്നിധിയിൽ നിലവിളിച്ചു. രക്തം വിയർപ്പാകുന്ന നിലവാരത്തിൽ തന്റെ മുന്നിലെ പ്രതിസന്ധികൾ മാറിയപ്പോൾ അതിനു നടുവിലും ദൈവീക അനുസരണത്തിന് വിധേയപ്പെട്ട് വിധയത്തോടെ ദൈവസന്നിധിയിൽ പ്രാർത്ഥിക്കുന്ന യേശുവിനെ നമുക്ക് കാണുവാൻ കഴിയും.

പ്രാർത്ഥിക്കുന്നവർ താഴ്മയും വിനയവും ഉള്ളവരായിരിക്കും അവർ ദൈവത്തോടുള്ള തങ്ങളുടെ അനുസരണവും വിധേയത്വവും തങ്ങളുടെ പ്രവർത്തിയിലൂടെ ലോകത്തിൽ പ്രദർശിപ്പിക്കും.

4.യോർദ്ധാനിൽ പ്രാർത്ഥനയിലൂടെ ആരംഭിച്ച യേശുവിന്റെ ക്രിസ്തീയ ജീവിതം കാൽവറിയിൽ പ്രാർത്ഥനയിലൂടെ യേശു അവസാനിപ്പിച്ചു
ലൂക്കോസ് 23:24
അവരോ അവനെ ക്രൂശിക്കേണ്ടതിന്നു ഉറക്കെ മുട്ടിച്ചു ചോദിച്ചു; അവരുടെ നിലവിളി ഫലിച്ചു
തന്റെ അവസാന നിമിഷത്തിലും ക്രൂശിൽ കിടന്നുകൊണ്ട് യേശു തന്റെ പിതാവിനോട് പ്രാർത്ഥിച്ചു തന്റെ പ്രാണനെ ദൈവീക കരങ്ങളിൽ ഭരമേൽപ്പിച്ചു.

5. യേശു ഇപ്പോഴും നമുക്കായി പ്രാർത്ഥിക്കുന്നു
റോമർ :08:34
ശിക്ഷവിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവൻ തന്നേ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.”
യേശു നമുക്കായി സ്വർഗ്ഗത്തിൽ മാധ്യസ്ഥത വഹിക്കുന്നു. സ്വർഗ്ഗത്തിൽ നമുക്കായി മധ്യസ്ഥത വഹിക്കുന്ന ഏക മാധ്യസ്ഥനാണ് യേശു എന്ന് വചനം നമ്മെ പഠിപ്പിക്കുന്നു.

പ്രാർത്ഥനയുടെ വിവിധ തലങ്ങൾ

1. വിശ്വാസത്തോട് കൂടെയുള്ള പ്രാർത്ഥന
യാക്കോബ് :05:13-18
നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ; സുഖം അനുഭവിക്കുന്നവൻ പാട്ടുപാടട്ടെ നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവന്നു വേണ്ടി പ്രാർത്ഥിക്കട്ടെ എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവു അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും.”
എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിന്നു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു.”
ഏലീയാവു നമുക്കു സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു; മഴ പെയ്യാതിരിക്കേണ്ടതിന്നു അവൻ പ്രാർത്ഥനയിൽ അപേക്ഷിച്ചു; മൂന്നു സംവത്സരവും ആറു മാസവും ദേശത്തു മഴ പെയ്തില്ല
അവൻ വീണ്ടും പ്രാർത്ഥിച്ചപ്പോൾ ആകാശത്തുനിന്നു മഴ പെയ്തു, ഭൂമിയിൽ ധാന്യം വിളഞ്ഞു.”

•വിശ്വാസത്തോട് കൂടെയുള്ള പ്രാർത്ഥന രോഗശാന്തിക്ക് കാരണമായി മാറും
•വിശ്വാസത്തോട് കൂടെയുള്ള പ്രാർത്ഥനയിൽ പാപമോചനം ഉണ്ടാകുവാനിടയാകും. അത് നിമിത്തം രോഗത്തിൽ നിന്നും വിടുവിക്കപ്പെടും
•രോഗത്തിന് പിന്നിൽ പാപം നിലനിൽക്കുന്നു പാപത്തിൽ നിന്നുള്ള വിമോചനം രോഗത്തിൽ നിന്നുള്ള പൂർണ്ണമായ വിടുതലിനു കാരണമായി മാറുന്നു.
•പ്രാർത്ഥിൽകുന്നവരുടെ ഉള്ളിൽ ഒരു ധൈര്യം ഉണ്ട്. ആ ധൈര്യത്തിൽ അവൻ ഈ ലോകത്തിൽ നിലനിക്കുവാൻ ഇടയായിത്തീരും.

•1ശമുവേൽ :12:23
ഞാനോ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാതിരിക്കുന്നതിനാൽ യഹോവയോടു പാപം ചെയ്‍വാൻ ഇടവരരുതേ; ഞാൻ നിങ്ങൾക്കു നല്ലതും ചൊവ്വുള്ളതുമായ വഴി ഉപദേശിക്കും.”

ഒരാൾക്ക് വേണ്ടി പ്രാർത്ഥിക്കാം എന്ന് നമ്മൾ പറഞ്ഞാൽ നമ്മൾ അവർക്കായി നിശ്ചയമായും പ്രാർത്ഥിക്കണം. അല്ലായെങ്കിൽ നാം സ്വർഗ്ഗത്തോട് പാപം ചെയ്യുന്നവരായി തീരും.

അതിനാൽ ദൈവ സന്നിധിയിൽ ശ്രദ്ധയോടെ,ബഹുമാനത്തോടെ അനുസരണയോടെ പ്രാർത്ഥിക്കുക. പ്രാർത്ഥനയ്ക്ക് പകരമായി മറ്റൊരു ശുശ്രൂഷ ലോകത്തിലില്ല. അതിനാൽ പ്രാർത്ഥനാ മുറിയിൽ ദൈവത്തിന് മുന്നിൽ മുട്ടുമടക്കുക.

പാസ്റ്റർ ടിനു ജോർജ്

-ADVERTISEMENT-

You might also like
Comments
Loading...