ബൈബിള്‍ പഠനം: ക്രിസ്തീയ വിവാഹം (ഭാഗം 3) | വിജീഷ് ജേക്കബ്‌

മാതാപിതാക്കളുടെ പങ്ക്.

ബാല്യം മുതൽ ആരംഭിക്കുന്ന ചിട്ടയായ ഒരുക്കം തലമുറകൾക്ക് ആവശ്യമാണ് എന്ന് തിരിച്ചറിയണം. ഉപദേശത്തേക്കാൾ ജീവിതമാതൃകക്ക് പ്രാധാന്യം നൽകി പഥ്യോപദേശത്തിൽ വളർത്തുകയും ക്രിസ്തു കേന്ദ്രീകൃതമായ കുടുബ ജീവിതം അവർക്കു മുൻപിൽ വരച്ചുകാട്ടുകയും വേണം.

മാതൃകയില്ലാതെ നൽകുന്ന ഉപദേശങ്ങൾക്ക് ശക്തി കുറവാണെന്നതും നാം മറന്നു പോകരുത്.

ഉല്പത്തി
2:23 അപ്പോൾ മനുഷ്യൻ; ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽനിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽനിന്നു എടുത്തിരിക്കയാൽ ഇവൾക്കു നാരി എന്നു പേരാകും എന്നു പറഞ്ഞു.
2:24 *അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക ദേഹമായി തീരും.

വിട്ടു പിരിയുക എന്നതിനു ഒഴിവാക്കുക എന്ന് അർത്ഥമില്ല.

(NB: പുറപ്പാട് 20:12 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.)

ഭാര്യയും ഭർത്തോവും ഏക ദേഹമായി തീരും എന്നാണ് ബൈബിൾ പ്രമാണം.

എന്നാൽ കുടുംബജീവിതത്തിൻ്റെ ദൃഢതക്കായി ദൈവം നൽകിയ മേൽ പറഞ്ഞ പ്രമാണം ഹൃദയത്തിൽ അംഗീകരിക്കാൻ മാതാപിതാക്കൾക്ക് കഴിയാറില്ല ഇത് തകർച്ചക്ക് ആക്കം കൂട്ടും.

മക്കളുടെ വിവാഹ ശേഷം മാതാപിതാക്കളുടെ നിലപാട്.

ബൈബിളിലെ ഉത്തമയായ അമ്മായിയമ്മ നവോമി നമുക്ക് മാതൃകയാണ്.

രൂത്ത്
1:8 എന്നാൽ *നൊവൊമി മരുമക്കൾ ഇരുവരോടും: നിങ്ങൾ താന്താന്റെ അമ്മയുടെ വീട്ടിലേക്കു മടങ്ങിപ്പോകുവിൻ; മരിച്ചവരോടും എന്നോടും നിങ്ങൾ ചെയ്തതുപോലെ യഹോവ നിങ്ങളോടും ദയചെയ്യുമാറാകട്ടെ.
1:9 നിങ്ങൾ താന്താന്റെ ഭർത്താവിന്റെ വീട്ടിൽ വിശ്രാമം പ്രാപിക്കേണ്ടതിന്നു യഹോവ നിങ്ങൾക്കു കൃപ നല്കുമാറാകട്ടെ എന്നു പറഞ്ഞു അവരെ ചുംബിച്ചു; അവർ ഉച്ചത്തിൽ കരഞ്ഞു.

ഒരിക്കലും കുറയാത്ത സ്നേഹത്തിന്റെ പ്രതീകമായി രുത്തും, മരുമക്കളെ അനുഗ്രഹിച്ചു യഥാർത്ഥ സ്നേഹം കാണിച്ച നവോമിയും മക്കളുടെയും മരണശേഷം മരുമക്കളുടെ സ്വാതന്ത്യത്തിനു അവർ വിലങ്ങു തടിയായില്ല എന്നത് ശ്രദ്ധേയമാണ്!

എന്നാൽ സന്തോഷത്തിലും ദുഃഖത്തിലും,സമ്പത്തിലും ദാരിദ്ര്യത്തിലും രൂത്ത് തന്റെ ഭർതൃഗൃഹത്തോട് വിശ്വസ്തത പുലർത്തി. മരണത്തെ മറികടക്കുന്ന സ്നേഹം. ഭർത്താവ് മരിച്ചിട്ടും ഭർതൃമാതാവിനെ സ്നേഹപൂർവം പരിചരിക്കാനും അവൾ തയ്യാറായി. സ്വാർത്ഥതയോ, പരാതിയോ, വിദ്വേഷമോ ഇല്ലാതെ സകലതും സഹിക്കാനും ക്ഷമിക്കാനുമുള്ള പ്രത്യാശിക്കുന്ന സ്നേഹത്തിന്റെ മാതൃകയാണ് രുത്ത്. അവൾ നവോമിയോടപ്പം ബെത്ലെഹേമിലേക്ക് പോകാൻ തീരുമാനിക്കുന്നു. പക്ഷേ നവോമി അവളെ മാതൃഭവനത്തിലേക്ക്‌ മടങ്ങിപ്പോകാൻ ഉപദേശിക്കുന്നു, “അവർ അവളോടു: ഞങ്ങളും നിന്നോടുകൂടെ നിന്റെ ജനത്തിന്റെ അടുക്കൽ പോരുന്നു എന്നു പറഞ്ഞു” അവർക്ക് സ്നേഹനിധിയായ അമ്മയെ ഉപേക്ഷിക്കാനാവുന്നില്ല.

കാരണം നവോമിയിലൂടെ അധവാ അവളുടെ ജീവിതത്തിലൂടെ യിസ്രായേലിൻ്റെ ദൈവത്തെ രൂത്ത് മനസ്സിലാക്കി.

ഇത് പുതിയ നിയമ യിസ്രായേലായ നമ്മുടെ മാതാപിതാകൾക്ക് പിൻപറ്റുവാനുള്ള ഉത്തമ മാതൃകയാണ്.

ദൈവം സ്വർഗ്ഗത്തിൽ നിന്നും വാഴ്ത്തുകയും ക്രിസ്തുവിനോടു ചേർത്ത് പരിശുദ്ധാത്മാവിനാൽ ബന്ധിക്കുകയും ചെയ്ത പവിത്രമായ ബന്ധത്തിൽ പെറ്റുവളർത്തിയ സ്വാതന്ത്യത്തിൽ മാതാപിതാകൾ ഉൾപടെ മനുഷ്യരായി പിറന്ന ആരുടെയെങ്കിലും ഇടപെടലുകളാൽ തകർച്ച ഭവിച്ചാൽ അത് സ്വർഗ്ഗവുമായി യുദ്ധം പ്രഖ്യാപിക്കുന്നതിനു തുല്യമാണെന്നും മറക്കരുത്.

തുടരും

വിജീഷ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.