ബൈബിള്‍ പഠനം: ക്രിസ്തീയ വിവാഹം (ഭാഗം 5) – | വിജീഷ് ജേക്കബ്
ഭർത്താക്കൻമാരെ ക്രിസ്തു സഭയെ സ്നേഹിച്ചതു പോലെ
എഫെസ്യർ 5:25 ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ.

കുടുംബ ജീവിതത്തിൽ വിള്ളലുകൾ ഇന്ന് സർവ്വസാധാരണമാണ്. ഇത്തരം സാഹചര്യത്തിൽ സാധാരണയായി ഭർത്താക്കൻമാർ ഭാര്യമാർക്കു നേരെ നിരന്തരം പരാതികൾ ഉന്നയിക്കാറുണ്ട്. തർക്കത്തിൽ തൻ്റെ ഭാഗം ന്യായീകരിക്കുക പങ്കാളിയെ തോൽപ്പിക്കുക എന്നതാണ് ലക്ഷ്യം. അലോചന പറയാൻ മാതാപിതാക്കളും മൂപ്പൻമാരുമുൾപ്പടെ പ്രഗൽഭരുടെ നീണ്ട നിര തന്നെ കൂടെക്കാണും. ഒടുക്കം വിവാഹമോചനം
ഈ സാഹചര്യത്തിലാണ് മേൽപറഞ്ഞ വാചകത്തിൻ്റെ പ്രസക്തി.
ക്രിസ്തു സഭയെ സ്നേഹിച്ചു! എങ്ങനെ?
Download Our Android App | iOS App
മണവാട്ടിസഭ വിശുദ്ധയാണ് എങ്കിലും കള സഭയിൽ ഉണ്ടെന്നത് മണവാളന് മറ്റാരെക്കാളും ബോധ്യമുണ്ട്.
പലരും ജഢീകരാണ്,
ചിലർ തന്നിഷ്ടക്കാൾ,
ചിലർ വചനം പിൻ പറ്റാത്തവർ,
ചിലർ സഭാ യോഗങ്ങളെ അലക്ഷ്യമാക്കുന്നവർ,
ചിലർ അയോഗ്യമായി അപ്പം തിന്നുന്നവർ,
മറ്റു ചിലർ സഹോദരൻമാരെ കോടതി കയറ്റിയവർ.
എന്നിട്ടും കർത്താവ് സഭയെ സ്നേഹിക്കുന്നു, കുറവുകളുള്ളപ്പോൾ തന്നെ.
കൃത്യനിഷ്ടയില്ല, വൃത്തിയില്ല, ഭംഗിയില്ല, പ്രാർത്ഥിക്കുന്നില്ല, അനുസരണമില്ല, ബഹുമാനമില്ല, സംശയം ഭക്ഷണത്തിനു രുചിയില്ല, മക്കളെ പരിപാലിക്കുന്നില്ല!
വെറുക്കുവാൻ കാരണങ്ങൾ നൂറ് കൂട്ടം. പക്ഷെ വചനം പറയുന്നു കാരണം എന്തു തന്നെ ആയാലും ഭാര്യയെ സ്നേഹിക്കണം കുറവുകളോടുകൂടെത്തന്നെ. ക്രിസ്തു സ്നേഹിച്ചതു പോലെ. ത്യാഗപരമായ സ്നേഹം. കുടുംബ ജീവിതത്തിൻ്റെ യഥാർത്ഥ അനുഗ്രഹം നാം ഇവിടെ തിരിച്ചറിയും!
വിജീഷ് ജേക്കബ്