ഇന്നത്തെ ചിന്ത : ശുദ്ധവും നിർമ്മലവുമായ ഭക്തി | ജെ.പി വെണ്ണിക്കുളം

യാക്കോബ് 1:27 പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതും ആകുന്നു.

post watermark60x60

ദൈവഭക്തി വാക്കുകളിൽ പരിമിതപ്പെടുത്തുവാൻ സാധ്യമല്ല. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഭക്തി എന്ന പദത്തിന് ആരാധന, അനുഷ്‌ഠാനം, മതഭക്തി എന്നെല്ലാം അർത്ഥമുണ്ട്. നിർബലരും നിരാലംബരുമായവരുടെ സങ്കടം കാണാൻ കഴിയുന്നില്ലെങ്കിൽ ഈ ഭക്തി വെറുതെയാണ്. ആവശ്യത്തിൽ ഇരിക്കുന്നവരെ സഹായിക്കുന്നതും വിശുദ്ധി കാത്തുസൂക്ഷിക്കുന്നതും ഭക്തിയാണെന്നാണ് യാക്കോബ് പറയുന്നത്.

ധ്യാനം : യാക്കോബ് 1
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like