ഐ.പി.സി. നോർത്തേൺ റീജിയൺ വെർച്ച്വൽ കൺവെൻഷനും സംയുക്ത ആരാധനയും 15 മുതൽ

 

ന്യൂഡൽഹി : ഐ.പി.സി. നോർത്തേൺ റീജിയന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വെർച്ച്വൽ കൺവെൻഷനും സംയുക്ത ആരാധനയും 15 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. ഐ.പി.സി.എൻ.ആർ ജനറൽ പ്രസിഡന്റ് പാസ്റ്റർ.സാമുവേൽ ജോൺ ഉത്ഘാടനം നിർവ്വഹിക്കുന്നതാണ്. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 10 മണിക്ക് ബൈബിൾ ക്ലാസുകളും വൈകുന്നേരം 6 മണിക്ക് പൊതുയോഗവും ഉണ്ടായിരിക്കും. ഒക്ടോബർ 18 ഞായറാഴ്ച രാവിലെ പത്തിന് ആരംഭിക്കുന്ന സംയുക്ത ആരാധനയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദൈവമക്കൾ സംബന്ധിക്കും. പ്രസ്തുത യോഗങ്ങളിൽ പ്രശസ്ത സുവിശേഷ പ്രഭാഷകരായ പാസ്റ്റർ. ഷിബു തോമസ്, പാസ്റ്റർ. വിൽസൺ വർക്കി, പാസ്റ്റർ. പോൾ മാത്യു എന്നിവർ മുഖ്യപ്രഭാഷണം നടത്തുന്നതാണ്. കൂടാതെ ഐ.പി.സി.എൻ.ആറിന്റെ ലീഡേഴ്സും വിവിധ സെക്ഷനുകളിൽ വചനം സംസാരിക്കും. പ്രശസ്ത ഗായിക സിസ്റ്റർ പെർസിസ് ജോണിന്റെ നേതൃത്വത്തിൽ ഉള്ള സയോൺ സിംഗേഴ്സ് ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും. സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന യോഗങ്ങൾ എല്ലാ ദിവസങ്ങളിലും ഫെയ്സ് ബുക്കിലൂടെയും യുട്യൂബിലൂടെയും തത്സമയം വീക്ഷിക്കാവുന്നതാണ്. ഇന്ത്യയിലും നേപ്പാളിലും ഉള്ള ഐ.പി.സി.എൻ.ആർ സഭകളിലെ ശുശ്രൂഷകൻമാരും വിശ്വാസികളും കൂടാതെ മറ്റ് അനേകരും പങ്കെടുക്കുന്ന ഈ യോഗങ്ങളുടെ ഒരുക്കങ്ങൾ ഐ.പി.സി.എൻ.ആർ എക്സിക്യൂട്ടീവ്സിന്റെ മേൽനോട്ടത്തിൽ പൂർത്തിയായി. കോവിഡ് മഹാമാരിയുടെ കാലത്ത് നടത്തപ്പെടുന്ന ഈ യോഗങ്ങൾ അനേകർക്ക് ആത്മീയ ചൈതന്യം പ്രാപിക്കുവാൻ കാരണം ആകട്ടെ . അഡോണായ് മീഡിയ ആണ് ഈ കൺവൻഷന്റെ ഒഫീഷ്യൽ മീഡിയ പാർട്ണർ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.