ഫെയിത്ത് തിയോളജിക്കല്‍ സെമിനാരി എസ്റ്റെന്‍ഷന്‍ കോഴ്സുകള്‍ ഓണ്‍ലൈനില്‍

മണക്കാല : ലോകത്തെവിടെയിരുന്നും ഇനി ഫെയിത്ത് തിയോളജിക്കല്‍ സെമിനാരിയുടെ എസ്റ്റെന്‍ഷന്‍ കോഴ്സുകള്‍ ഓണ്‍ലൈനില്‍ പഠിച്ചു സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഗ്രാഡുവേറ്റു ചെയ്യാനുള്ള പദ്ധതികൾ തയ്യാറായതായി മാനേജ്മെന്റ് അറിയിച്ചു.
‘സെറാമ്പൂര്‍ യൂണിവേഴ്സിയുടെ അംഗീകാരം ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ പെന്തകൊസ്തു സെമിനാരിയായ ഫെയിത്ത് തിയോളജിക്കല്‍ സെമിനാരിയും ഗ്രേറ്റ് വിഷന്‍ മിനിസ്ടി കലയപുരവും ഒരുമിച്ചു ചെയ്യുന്ന ഈ സംരംഭം ഒക്ടോബര്‍ 9ന് ഫെയിത്ത് തിയോളജിക്കല്‍ സെമിനാരിയില്‍ വെച്ച് ഫൗണ്ടര്‍ പ്രസിഡന്‍റ് റവ ഡോ: ടി.ജി കോശി ഉത്ഘാടനം ചെയ്തു.
എസ്റ്റന്‍ഷന്‍ കോഡിനേറ്റര്‍ റവ.വി.എം വര്‍ഗ്ഗീസ് പ്രാര്‍ത്ഥിച്ച് ആരംഭിച്ച ഉത്ഘാടന ചടങ്ങില്‍ ഡയറക്ടര്‍ റവ. ഡോ. കെ. എം മാത്യൂ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍ ഷാജി മാത്യൂ ഇടമണ്ണിനു ദൈവം നല്‍കിയ ഈ ദര്‍ശനം സെമിനാരിയുടെ പുതിയ നാഴിക കല്ലാണ് എന്ന് ഡോ കെ.എം മാത്യൂ , ഡോ. ആനി ജോര്‍ജ്ജ്, ഡോ. ബി. വര്‍ഗ്ഗീസ്, ഡോ.സണ്ണി.പി. എന്നിവര്‍ പ്രസ്താവിച്ചു. റവ.ഡോ. മാത്യൂസ് സി വര്‍ഗ്ഗീസ് പ്രോഗ്രാമിനു നേതൃത്വം നല്‍കി. പാസ്റ്റര്‍ ഷാജി മാത്യൂ ഇടമണ്‍ മുഖ്യ സന്ദേശം നല്‍കി.

സെമിനാരിയില്‍ പോയി പഠിക്കാന്‍ ആഗ്രഹിച്ചിട്ടും സാഹചര്യങ്ങള്‍ അനുവദിക്കാതിരുന്നവര്‍ക്കും , ജോലിയോടൊപ്പം കര്‍ത്താവിന്‍റെ വേല ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന ഈ കോഴ്സുകള്‍ ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്..
ഫെയിത്ത് തിയോളജിക്കല്‍ സെമിനാരി പ്രത്യേകം തയ്യാറാക്കിയ മികച്ച നിലവാരത്തിലുള്ള നോട്ടുകള്‍ വിഡിയോ ക്ലാസ്സുകള്‍ കോഴ്സ്സുകള്‍ക്കൊപ്പം ലഭിക്കും. അവരവരുടെ സമയത്തും സൗകര്യത്തിനു പഠിക്കാം എന്നുള്ളതാണ് ഏറ്റവും വലിയ ആശ്വാസം. പഠനം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സെമിനാരി വിദ്ധ്യാര്‍ത്ഥികള്‍ക്കൊപ്പം ഗ്രാഡുവേഷന്‍ ലഭിക്കുമെന്ന് കോളേജ് അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്കും പ്രോസ്പെറ്റ്സിനും +9020406080 ബന്ധപ്പെടുക.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading