വിഷ്വൽ മീഡിയ വെബിനാർ കഥ തിരക്കഥ സംവിധാനം : ക്രൈസ്തവ ബോധി

എഡിസൺ ബി.ഇടയ്ക്കാട്

കോട്ടയം : സാങ്കേതികത്വം, ചിത്രസംയോജനം, ക്യാമറ., ഇങ്ങനെ ദൃശ്യാവിഷ്കാരത്തിന് പിന്നിലെ സാങ്കേതികവശങ്ങൾ പരിചയപ്പെടുത്തി വിഷ്വൽ മീഡിയ വെബിനാറിന്റെ ആദ്യ ദിനം. ക്യാമറയ്ക്ക് മുന്നിൽ എല്ലാവരും അഭിനേതാക്കളാണ്. എഴുതി തയ്യാറാക്കിയ തിരക്കഥയ്ക്കൊപ്പം സാങ്കേതികമികവുകൂടി ചേരുമ്പോഴാണ് അവ ദൃശ്യവിരുന്നായി മാറുന്നത്. ചൊവ്വാഴ്ച നടന്ന ആദ്യ ക്ലാസിൽ ദൃശ്യ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹൃസ്വചിത്ര സംവിധായകൻ ഷാജൻ പാറക്കടവിൽ ക്ലാസ്സുകൾ നയിച്ചു. രണ്ടാം ഭാഗം ഇന്നും തുടരും.

ക്രൈസ്തവ പ്രഭാഷണ വേദികളിലെ ജനകീയമുഖം പാസ്റ്റർ ബാബു ചെറിയാനായിരുന്നു ഉദ്ഘാടകൻ. ലോകത്തിലെ ഏറ്റവും വലിയ മാധ്യമം പ്രയർ മീഡിയ എന്ന് അദ്ദേഹം പരിചയപ്പെടുത്തി. വിരലിനും നാവിനും ശക്തിയുള്ള കാലത്തോളം പ്രവർത്തിച്ചു കൊണ്ടിരിക്കണം എന്ന് ആഹ്വാനവും നടത്തി. ബോധിയുടെ ആദ്യ സെമിനാറിൽ പങ്കെടുത്തവരുടെ സർഗ്ഗവാസനകൾ ഉൾപ്പെടുത്തിയ ബോധി വെബിനാർ സ്പെഷ്യൽ പതിപ്പ് പാസ്റ്റർ ബാബു ചെറിയാൻ പ്രകാശനം ചെയ്തു.

ഗ്രന്ഥകാരനും പ്രഭാഷകനുമായ പാസ്റ്റർ വി പി ഫിലിപ്പ്, എഴുത്തുകാരൻ ഷിബു മുള്ളങ്കാട്ടിൽ എന്നിവർ ആദ്യദിനം നിയന്ത്രിച്ചു. പാസ്റ്റർ ടൈറ്റസ് ജോൺസൺ ബോധി പ്രസിദ്ധീകരണങ്ങളെ പരിചയപ്പെടുത്തി. കോ-ഓർഡിനേറ്റർ ഷാജൻ ജോൺ ഇടയ്ക്കാട് സ്വാഗതം അറിയിച്ചു. പാസ്റ്റർ ജോയി നെടുങ്കണ്ടം,  ജോമോൻ എബ്രഹാം, ഡോക്ടർ ജെയിംസ് ജോർജ് എന്നിവർ വിവിധ ആത്മീയ ശുശ്രൂഷകളുടെ ഭാഗമായി. ആദ്യ സെമിനാർ അനുഭവങ്ങൾ  ആൻജോ വി ജോസഫ്, പാസ്റ്റർ സോനു സക്കറിയ, പാസ്റ്റർ ജേക്കബ് ജോൺ, പാസ്റ്റർ ജസ്റ്റിൻ ജോർജ് എന്നിവർ പങ്കുവെച്ചു.

ഒക്ടോബർ 6, 7, 8, 13,14 തീയതികളിലായാണ് രണ്ടാംഘട്ട സെമിനാർ നടക്കുന്നത്. ഷാജൻ പാറക്കടവിലിനെ കൂടാതെ ബ്ലസിൻ ജോൺ മലയിൽ, സിബി ടി മാത്യു എന്നിവരും അധ്യാപകരാണ്. വീഡിയോ നിർമ്മാണം, ആങ്കറിങ്, ഡോക്യുമെന്ററി നിർമ്മാണം എന്നിങ്ങനെ വിവിധ മേഖലകൾ വെബിനാറിൽ പാഠ്യ വിഷയമാകുന്നു. പഠന സൗകര്യാർത്ഥം സിലബസുകൾ, നോട്ടുകൾ എന്നിവയും, കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും നൽകുന്നുണ്ട്. ഷാജൻ ജോൺ ഇടയ്ക്കാട്, ബ്ലസിൻ ജോൺ മലയിൽ എന്നിവരാണ് സെമിനാർ കോഡിനേറ്റർമാർ. സൂം പ്ലാറ്റ്ഫോമാണ് സെമിനാർ വേദി.

സാഹിത്യരംഗത്തെ സൗഹൃദ കൂട്ടായ്മയാണ് ക്രൈസ്തവ ബോധി. എഴുത്തിനൊപ്പം പരിശീലനവും എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. ബോധിയുടെ രണ്ടാം സെമിനാറാണിത്. പ്രഗൽഭരുടെ രചനകൾ ഉൾപ്പെടുത്തിയ ബോധി പ്രസിദ്ധീകരണം ശ്രദ്ധേയമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.