ശാലോം ഗ്ലോബൽ ഫാമിലി ഓൺലൈൻ ഫെല്ലോഷിപ്പ്

തൃശൂർ : കോവിഡ് മഹാമാരിയോടുള്ള ബന്ധത്തിൽ ലോക്കഡോൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സഭായോഗത്തിനായി ഒരുമിച്ചു കൂടാൻ കഴിയാതെ വന്നതിനാൽ തൃശൂർ ശാലോം ഗ്ലോബൽ ഫാമിലി മാർച്ച്‌ 22 ന് ആരംഭിച്ച ഓൺലൈൻ മീറ്റിംഗുകൾ ഇന്ന് 200 ദിവസം പൂർത്തീകരിക്കുകയാണ്. ഈ മീറ്റിംഗുകൾ എല്ലാ ദിവസവും രാവിലെ 5.30 മുതൽ 6.30 വരെയും വൈകിട്ട് 7.30 മുതൽ 9.30 വരെയും രണ്ടു സെക്ഷൻ ആയിട്ടാണ് നടന്നത്. 40 ദിവസം നടന്ന ഉപവാസ പ്രാർത്ഥനയിൽ 3സമയങ്ങളിൽ ആയി പ്രാർത്ഥനകൾ നടത്തപ്പെട്ടുവെന്ന് ഭാരവാഹികൾ അറിയിച്ചു.

News Middle Advt Banner

ഇന്ന് വൈകിട്ട് (ഒക്ടോബർ 7) നടക്കുന്ന 200 ആം ദിവസത്തെ മീറ്റിംഗിൽ പാസ്റ്റർ സ്റ്റാൻലി എബ്രഹാം അരുണചാൽ പ്രദേശ് ആരാധന നയിക്കുകയും, പാസ്റ്റർ സാം ജോസഫ് കുമരകം വചനം പ്രസംഗിക്കുകയും ചെയ്യുന്നു.

പാസ്റ്റർ സജി ജോർജ് ശുഷ്രൂഷകൾക്ക് നേതൃത്വം നൽകുന്നു,പാസ്റ്റർ ജിബിൻ ലിന്റോ എന്നിവർ ആരാധന പ്രയർ സെക്ഷൻ ലീഡ് ചെയ്യും.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading