ഇന്നത്തെ ചിന്ത : അധികമായാൽ… | ജെ.പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 25:16 നിനക്കു തേൻ കിട്ടിയാൽ വേണ്ടുന്നതേ ഭുജിക്കാവു; അധികം നിറഞ്ഞിട്ടു ഛർദ്ദിപ്പാൻ ഇടവരരുതു.

post watermark60x60

ഇതു വളരെ ശരിയാണ്. അധികമായാൽ പിന്നെ എന്തും ആരോഗ്യത്തിനു ഹാനിവരുത്താം. അധികമായാൽ അമൃതും വിഷമാണെന്നു കേട്ടിട്ടില്ലേ? ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക എന്നു പൗലോസ് പറഞ്ഞിട്ടുള്ളത് ശ്രദ്ധിക്കൂ. പക്ഷെ മനുഷ്യനു ഇന്ന് എത്ര കിട്ടിയാലും തികയുന്നില്ല; ഇല്ലായ്മയിരിക്കുന്നവരെ സഹായിക്കയുമില്ല. ഇതു നീതിയല്ല. കഷ്ടതയിലിരിക്കുന്നവരെ സഹായിക്കാനുള്ള മനസില്ലെങ്കിൽ നമ്മുടെ പ്രസംഗം വ്യർത്ഥമത്രെ. ആവശ്യത്തിൽ അധികം ലഭിക്കുന്നതൊക്കെ ശേഖരിച്ചു ആവശ്യത്തിൽ ഇരിക്കുന്നവർക്കു കൈമാറുമ്പോഴാണ് ഈ ജീവിതം ആർത്ഥപൂർണമാകുന്നത്.

ധ്യാനം : സദൃശ്യവാക്യങ്ങൾ 25
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like