ബ്ലെസ് ഓസ്ട്രേലിയ 2020 സമാപിച്ചു
സിഡ്നി: ശാലോം ക്രിസ്ത്യൻ അസംബ്ലി യുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ മാസം 28 ആം തീയതി മുതൽ ഒക്ടോബർ മാസം നാലാം തീയതി വരെ ഓസ്ട്രേലിയയുടെ ഉണർവിന് വേണ്ടി 7 ദിവസത്തെ പ്രഥമ ഉപവാസ പ്രാർത്ഥനകൾ നടത്തപ്പെട്ടു. പ്രസ്തുത യോഗങ്ങളിൽ പാസ്റ്റർ മാരായ ഷിബു തോമസ്, റെജി ഫിലിപ്പ്, സന്തോഷ് തരിയൻ, ഷാജി എം പോൾ, ജോ കുര്യൻ, ബ്ലസൻ ചെറിയാൻ, ജെൻസൺ ജോയ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കുകയും ടോം ഫിലിപ്പ്, ബ്ലെസ്സൺ മേമന എന്നിവർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു.
മൂന്നു സെഷനുകളിലായി നടത്തപ്പെട്ട പ്രാർത്ഥനകളിൽ ഓസ്ട്രേലിയയുടെ വിവിധ സ്റ്റേറ്റുകളിൽ ഉള്ള ദൈവദാസന്മാരും ദൈവമക്കളും സജീവമായി പങ്കെടുക്കുകയും അനുഗ്രഹം പ്രാപിക്കുകയും ചെയ്തു. അടുത്തവർഷം ദൈവം അനുവദിച്ചാൽ ബ്രിസ്ബെയിനിൽ ഉള്ള റിവൈവൽ ക്രിസ്ത്യൻ അസംബ്ലിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ മാസം 27 മുതൽ ഒക്ടോബർ മാസം മൂന്നാം തീയതി വരെ പ്രാർത്ഥനകൾ നടത്തപ്പെടുന്നത് ആയിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.


- Advertisement -

Comments are closed.