ഭരണാധികാരികൾക്കായി ക്രിസ്ത്യൻ ലിഡേഴ്സിൻ്റെ സംയുക്ത പ്രാർത്ഥന ഒക്ടോബർ 2ന്

കോട്ടയം: കോവിഡ് – 19 രോഗവ്യാപനം അതി രൂക്ഷമായി വർദ്ധിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിലെ എല്ലാ ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും മഹാമാരിയിൽ നിന്നുമുള്ള വിടുതലിനായും യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ ഫോർ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ
കേരളത്തിലെ ക്രിസ്ത്യൻ ലീഡേഴ്സും സഭകളും ഒക്ടോ. 2 ന് ഉച്ചകഴിഞ്ഞ് 3 മണി മുതൽ 5 വരെ പ്രാർത്ഥനാനിരതരാകും.

വെർച്ച്വൽ മീറ്റിംഗിലൂടെ സംഘടിപ്പിക്കുന്ന സംയുക്ത പ്രാർത്ഥനയിൽ കേന്ദ്ര സർക്കാരിനായും
കേരളാ ഗവണർ, മുഖ്യമന്ത്രി, സംസ്ഥാന മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എം.പി.മാർ, എം എൽ എ മാർ, ത്രിതല പഞ്ചായത്ത് ജന പ്രതിനിധികൾ, വിവിധ രാഷ്ട്രീയ നേതാക്കന്മാർ,
ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ, ജഡ്ജിമാർ, ഡോക്ടർമാർ, വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി ഗ്രാമപഞ്ചായത്ത് തലത്തിലുള്ളവരും പ്രാർത്ഥനായജ്ഞത്തിൽ പങ്കെടുക്കും. ഇവർക്കായുള്ള പ്രാർത്ഥനയ്ക്ക് ക്രിസ്ത്യൻ സഭാ മേലദ്ധ്യക്ഷന്മാർ നേതൃത്വം നല്കും.

രൂക്ഷമായി വ്യാപിക്കുന്ന മഹാമാരിയിൽ നിന്നുള്ള വിടുതലിനായും, കോവിഡ് – 19 രോഗത്തിനെതിരെ പോരാടുന്ന സംസ്ഥാന ഭരണകൂടത്തിനും, മെഡിക്കൽ രംഗത്തുള്ളവർക്കായും, ക്രമസമാധാന പരിപാലകർക്കായും, ദേശസുരക്ഷാ പരിപാലകരായ സൈന്യത്തിനും വിവിധ സൈന്യ മേധാവികൾക്കായും കർഷകർ, മത്സൃ തൊഴിലാളികൾ, വ്യാപാരി വ്യവസായികൾ തൊഴിൽ രഹിതർ തുടങ്ങി സമൂഹത്തിലെ വിവിധ തലത്തിലുള്ളവർക്കായും പ്രാർത്ഥിക്കും.

രാജ്യത്ത് ശരിയായ രീതിയിലുള്ള ഭക്ഷ്യ വിതരണവും, മെച്ചപ്പെട്ട മെഡിക്കൽ സഹായവും, ക്രമസമാധാന പരിപാലനവും തുടങ്ങിയ വിഷയങ്ങൾക്കായും പ്രാർത്ഥിക്കുമെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ ഫോർ ഇന്ത്യാ ഭാരവാഹികളായ മോസ്റ്റ് റവ.ജോഷ്വ മാർ ഇഗ്നേഷ്യസ്, റവ.ഡോ.ജോൺസൺ തേക്കടയിൽ,
റൈറ്റ് റവ.ഡോ.ഉമ്മൻ ജോർജ്, റൈറ്റ് റവ. ഏബ്രഹാം മാർ പൗലോസ്, അർച്ച് ബിഷപ്പ് ജോർജ് ഞരളക്കാട്ട്, റവ.ഡോ.വി.ടി.ഏബ്രഹാം, റവ.ഡോ.കെ.സി.ജോൺ, റവ. എൻ.പി. കൊച്ചുമോൻ തുടങ്ങിയവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. കേരള ഘടകം ചുമതലക്കാരായ റവ. ജോഴ്സൺ, റവ. മോഹൻ വി.പോൾ, ജോയ് സേവിയർ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.