ലേഖനം: യേശു അത്തിയില്‍ തിരഞ്ഞ ഫലം | സജോ കൊച്ചുപറമ്പില്‍

ബെഥാന്യയില്‍ നിന്നും യെരുശലേമിലേക്കുള്ള വഴിയില്‍ ചുറ്റും പച്ചപ്പുനിറഞ്ഞ ഫലവൃക്ഷങ്ങള്‍ക്ക് അരികെ കരിഞ്ഞ് ഉണങ്ങിയോരു അത്തി നിന്നിരുന്നു യെരുശലേം ദേവാലയത്തിലേക്ക് ആരാധനയ്ക്കായി പോവുന്ന ഒാരോ വിശ്വാസിയുടെയും ജീവിതത്തില്‍ അവര്‍ക്കുനേരെ ഒരു ചോദ്യ ചിഹ്നമായത് നിലകോണ്ടു .

post watermark60x60

കാലങ്ങള്‍ക്കു മുമ്പെ യോഹന്നാന്‍ സ്നാപകന്‍ മരുഭൂമിയില്‍ നിന്ന് യിസ്രയേല്‍ ജനത്തോട് വിളിച്ചു പറഞ്ഞു  ഇതാ ഇപ്പോള് തന്നെ വൃക്ഷങ്ങളുടെ ചുവട്ടില്‍ കോടാലി വെച്ചിരിക്കുന്നു …..
നല്ല ഫലം കായിക്കാത്ത വൃക്ഷം ഒക്കെയും വെട്ടി തീയില്‍ ഇട്ടുകളയുന്നു ….

അന്ന് യോഹന്നാന്‍ വാക്കിനാല്‍ മുന്നറിയിപ്പു നല്കി എന്നാല്‍ ഇവിടെ യേശു തന്റെ വാക്കിനാല്‍ ഒരു പ്രവര്‍ത്തി തികച്ചു .

Download Our Android App | iOS App

യെരുശലേമിലേക്കുള്ള വഴിയരികെ നിലകോള്ളുന്നോരു അത്തി വൃക്ഷം ,
നിറയെ ഇലകളാല്‍ വഴിയരികെ തണല്‍ വിരിച്ച് നിലകോള്ളന്നു,
ആ വഴിപോയവര്‍ക്കെല്ലാം മറ്റു തണല്‍ വൃക്ഷങ്ങളിലും ഉപരി ആ അത്തി തണല്‍ നല്കിയിരുന്നു ,
കാരണം അതില്‍ നിറയെ ഇലകള്‍ ഉണ്ടായിരുന്നു .
യേശു തന്റെ വഴിയാത്രയില്‍ നിറയെ ഇലകള്‍ ഉള്ള അത്തിയെ കണ്ട് അത്രത്തോളം തന്നെ ഫലങ്ങള്‍ ഉണ്ടാവാം എന്ന് കരുതി അതിന് ചുവട്ടിലെത്തി ഫലം തിരഞ്ഞു .
അത്തി പറഞ്ഞു ..
ഈ പോവുന്ന വഴി യാത്രക്കാര്‍ക്കെല്ലാം…
ഒരു തണലായി ഞാന്‍ നിലകോള്ളുന്നു…
ഗുരോ… എന്റെ ചുവട്ടില്‍ ഇരുന്ന് വിശ്രമിച്ചാലും…..
യേശു അത്തിയെ നോക്കി ..തണല്‍ എനിക്ക് ആശ്വാസം നല്കും ….
എന്നാല്‍ എന്റെ വിശപ്പടങ്ങുകയില്ല…. ഫലമെവിടെ ???
ഫലമില്ലാതെ വഴിപോക്കന് തണലേകിയിരുന്നോരു അത്തിക്ക് മറുപടി ഏതും ഇല്ലായിരുന്നു .

അത്തി തന്നിലേക്കു തന്നെ തിരിഞ്ഞു തന്നെ ഇവിടെ കൊണ്ടുവന്ന് നട്ടു നനച്ച് വളര്‍ത്തിയ തോട്ടക്കാരന്‍ പലപ്പോഴായി തന്നില്‍ ഫലം തിരഞ്ഞു വന്നിരുന്നു ,ഒരിക്കല്‍ യജമാനന്‍ തോട്ടത്തിലെത്തിയപ്പോള്‍ എന്നെ വെട്ടിവീഴ്ത്തുവാന്‍ പറഞ്ഞിരുന്നതാണ് എന്നാല്‍ തോട്ടക്കാരന്‍ പറഞ്ഞു യജമാനനെ ഒരാണ്ടുകൂടെ നില്ക്കട്ടെ.
അങ്ങനെ എത്ര തവണ കോടാലിത്തുമ്പില്‍ നിന്നും താന്‍ വഴുതി മാറി എന്നിട്ടും ഇപ്പോഴും സംപൂജ്യനായി നിലകോള്ളുന്നു .

യേശു അത്തിയെ നോക്കി ആ നിമിഷം ശപിച്ചു ഇനി നിന്നില്‍ നിന്നും ആരും ഒരു നാളും ഫലം ഭക്ഷിക്കാതിരിക്കട്ടെ …..
ആ വാക്കിനു മുന്‍പില്‍ ഒരു രാവ് ഇരുട്ടി വെളുത്തപ്പോളെക്കും വേരോടെ അത്തി ഉണങ്ങി പോയിരുന്നു.

തണലോരുക്കി കാത്തിരുന്ന അത്തിയില്‍ സൃഷ്ടാവ് തിരഞ്ഞത് ഫലമാണ് ,
ആകാശത്ത് ജ്വലിച്ചു നില്ക്കുന്ന സൂര്യന്റെ പ്രകാശം അത്തിയില്‍ തട്ടി അതില്‍ നിന്നും രൂപപ്പെട്ട ചിലവേതും ഇല്ലാത്തോരു നിഴലിനെ തന്റെ ഫലമായി കണ്ട് അതില്‍ സംതൃപ്തിപ്പെട്ടോരു അത്തിവൃക്ഷം .
ആ നിഴലിന്‍ കീഴെ വഴിപോക്കര്‍ വന്നിരുന്ന് വിശ്രമിച്ചപ്പോള്‍ അതാണ് തന്റെ ഫലമെന്നു കരുതിയോ അത്തിയെ നീ ???

നീയാകുന്ന വൃക്ഷം തോട്ടത്തിലെ മണ്ണില്‍ നിന്നും ജലവും വളവും വലിച്ചെടുത്ത് വളര്‍ന്നു പന്തലിച്ചത് കേവലം ചേതമില്ലാത്തോരു നിഴലോരുക്കി വഴിപോക്കര്‍ക്ക് ആശ്വാസമേകുവാന്‍ ആയിരുന്നില്ല .
മനുഷ്യന്റെ പുറത്തെ ചൂടിന് തണലേകി ആശ്വാസം നല്കിയ നിന്നില്‍ തന്നെ അവന്റെ അകത്തെ വിശപ്പിന്റെ ശമനത്തിനുള്ള ഫലം ഉണ്ടാകേണ്ടിയിരുന്നു ..

ആധുനീക കാലത്തെ സഭയാകുന്ന തോട്ടത്തില്‍ വാഗ്ദത്വ യെരുശലേമിലേക്കുള്ള വഴിയാത്രയില്‍ നിലകോള്ളുന്ന അത്തി വൃക്ഷങ്ങളെ…..
കേവലം പുറംമോടിയില്‍ നിഴലിനാല്‍ തണലോരുക്കുന്ന കപടത വെടിഞ്ഞ് അന്തരംഗത്തില്‍ വിശന്ന് എത്തുന്ന ചിലതിന്റെ ജീവിതത്തിന് നീയോരു ആശ്വാസമാകുക…

നീന്നില്‍ നിന്നും ചിലര്‍ ഭക്ഷിക്കട്ടെ….
നിന്റെ നിഴലിന്‍ തണലില്‍ ചിലര്‍ വിശ്രമിക്കട്ടെ …

നിന്റെ നിഴലാകുന്ന തണലില്‍ നീ ഒതുങ്ങിപ്പോയാല്‍ ജീവനാകുന്ന ഫലം നിന്നില്‍നിന്നും പുറപ്പെടാതെ ഇരുന്നാല്‍ വാളാകുന്ന വചനം നിന്റെ വേരാകുന്ന നിലനില്പ്പ് അറുത്തുമാറ്റും ..
കേവലം ദൗതീകതയുടെ തണലോരുക്കാന്‍ ഒരുങ്ങാതെ ആത്മീകതയുടെ നല് ഫലങ്ങള്‍ നിന്നില്‍ നിറയട്ടെ !

സജോ കൊച്ചുപറമ്പില്‍

-ADVERTISEMENT-

You might also like