ഇന്നത്തെ ചിന്ത : വിഗ്രഹങ്ങളോടു അടുപ്പം വേണ്ട | ജെ.പി വെണ്ണിക്കുളം

സത്യത്തിനു വിരുദ്ധമായ വിഗ്രഹാരാധനയുടെ പിന്നാലെ പോകരുതെന്നാണ് യോഹന്നാൻ അപ്പോസ്തലന്റെ ഭാഷ്യം. ഹൃദയത്തിൽ ദൈവത്തിനു നൽകേണ്ട സ്ഥാനം കൈയ്യടക്കുന്ന എല്ലാ വിഗ്രഹങ്ങളും ഉടയണം. മനഃപൂർവമായ വിശ്വാസത്യാഗമാണ് വിഗ്രഹാരാധന എന്ന് പൗലോസ് പറയുന്നു (റോമർ 1:18-25). മായാലോകത്തിൽ പെടാതെ സത്യത്തിന്റെ പാതയിൽ സഞ്ചരിക്കുക. സത്യം അറിയുന്നവരെ സത്യം സ്വതന്ത്രമാക്കും.

ധ്യാനം : 1 യോഹന്നാൻ 5
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.