എക്സൽ മീഡിയ 12 മണിക്കൂർ തത്സമയ ആരാധന സെപ്റ്റംബർ 20ന്

തിരുവല്ല: എക്സൽ മീഡിയ ഒരുക്കുന്ന 12 മണിക്കൂർ തത്സമയ ആരാധന സെപ്റ്റംബർ 20 ന് നടത്തപ്പെടുന്നു. രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ നീണ്ടു നിൽക്കുന്ന തത്സമയ ആരാധനയിൽ ക്രൈസ്തവ ലോകത്തിന് സുപരിചിതരായ അനുഗ്രഹീത ഗായകർ സ്റ്റാൻലി റാന്നി, സോജൻ കൊട്ടാരക്കര, എബിൻ അലക്സ്, സണ്ണി ആലപ്പുഴ, പ്രവീൺ കൊട്ടാരക്കര, ലാലു ദേവ്, അനീഷ് മൈലപ്ര, സാബു ചാരുമൂട്, ഗ്ലാസ്സൺ ജെയിംസ്, ജെസ്റ്റിൻ പന്തളം, ബെൻസൻ എൻ. വർഗ്ഗീസ് എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേത്യത്വം കൊടുക്കുകയും എക്സൽ മിനിസ്ട്രീസ് ചെയർമാൻ റവ. തമ്പി മാത്യു, അനിൽ ഇലന്തൂർ, ഡോ. സജി കെപി, ബിനു വടശ്ശേരിക്കര, സിസ്റ്റർ അക്സാ പ്രവീൺ എന്നിവർ ദൈവവചനം സംസാരിക്കുകയും ചെയ്യും.

-ADVERTISEMENT-

You might also like