ക്രൈസ്തവ എഴുത്തുപുര കൊല്ലം ജില്ലാ യൂണിറ്റ് രൂപീകരിച്ചു

കൊല്ലം : ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററിന്റ പ്രവർത്തനങ്ങൾ വിപുലമാക്കുക എന്ന ഉദേശത്തോടെ ഓരോ ജില്ലയിലും യൂണിറ്റുകൾ തുടങ്ങുന്നതിന്റ ഭാഗമായി സെപ്റ്റംബർ 15 ന് രാത്രി 8:30 മുതൽ സൂമിലൂടെ ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ പ്രസിഡന്റ്‌ ജിനു വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ കൊല്ലം യൂണിറ്റ് രൂപികരിച്ചു.

News Middle Advt Banner

കേരളാ ചാപ്റ്റർ മിഷൻ കോർഡിനേറ്റർ പാസ്റ്റർ ബെന്നി ജോൺ വിഷയവതരണവും, മീഡിയ കൺവീനർ ബിൻസൺ കെ.ബാബു സ്വാഗതവും അറിയിച്ചു. ക്രൈസ്തവ എഴുത്തുപുര മാനേജ്‌മെന്റ് അംഗം ജോൺസൻ വെടിക്കാട്ടിൽ ക്രൈസ്തവ എഴുത്തുപുരയുടെ പ്രവർത്തങ്ങളെ വിശദീകരിച്ചു സംസാരിച്ചു. ശ്രദ്ധ ഡയറക്ടർ പീറ്റർ ജോയ് ശ്രദ്ധയുടെ പ്രവർത്തങ്ങളെയും,അപ്പർ റൂം കോർഡിനേറ്റർ ഷോളി വർഗീസ് അപ്പർ റൂം പ്രവർത്തനങ്ങളെ കുറിച്ചും വിശദീകരിച്ചു.

പ്രസിഡന്റായി പാസ്റ്റർ ലിജോ കുഞ്ഞുമോൻ, വൈസ് പ്രസിഡന്റുമാരായി ബെൻസൻ പീറ്റർ, പാസ്റ്റർ ജിബിൻ സഖറിയയെയും, സെക്രട്ടറിയായി ഡാനി ബഞ്ചമിൻ, ജോയിന്റ് സെക്രട്ടറിമാരായി മെർലിൻ തോമസ്, ബോവസ് പുത്തൂർ ട്രഷററായി ആൽവിൻ ജിയോ എബ്രഹാം, മീഡിയ കൺവീനറായി ജോൺ ബി.തോമസ്, അപ്പർ റൂം കോഡിനേറ്റർ റിൻസി ബിൻസൺ, മിഷൻ കോർഡിനേറ്ററായി പാസ്റ്റർ ജെറി ജോൺ എന്നിവരെയും കമ്മറ്റി അംഗങ്ങളായി ജെറി തോമസ്, മെബിൻ ഷാജി, ഇവാ.അലക്സ്‌ മാങ്കുന്നത്ത് , റെജി എം.കെ, ഡോ. ജെസിൻ മെർലിൻ എന്നിവരെയും തിരഞ്ഞെടുത്തു.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ലിജോ കുഞ്ഞുമോൻ പുനലൂർ അസംബ്ലീസ് ഓഫ് ഗോഡ് ഹെഡ് ഓഫീസ് സ്റ്റാഫും, സി.എ ഇവാഞ്ചലിസം കൺവീനറും, തുണ്ടൻപ്ലാവ് ഏ.ജി സഭാ ശുശ്രൂഷകനുമാണ്. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഡാനി ബെഞ്ചമിൻ പുനലൂർ ടൌൺ ഏ.ജി സഭാഗവും ഇപ്പോൾ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും സുവോളജിയിൽ പി.എച്ച്.ഡി ചെയ്തുകൊണ്ടിരിക്കുന്നു. ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ആൽവിൻ ജിയോ എബ്രഹാം കൊട്ടാരക്കര സെന്റർ പി.വൈ.പി.എ ട്രെഷററും,സിവിൽ എഞ്ചിനിയറുമാണ്.

ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്റർ സെക്രട്ടറി പാസ്റ്റർ ജിബിൻ ഫിലിപ്പ് തടത്തിലിന്റെ പ്രാർത്ഥനയോടും ആശിർവാത്തോടും കൂടെ യോഗം അവസാനിച്ചു. ജോയിന്റ് സെക്രട്ടറി ജെയ്സു വി.ജോൺ, ട്രെഷറർ പാസ്റ്റർ ബെൻസൺ വി. യോഹന്നാൻ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ഡോ. ബെൻസി ജി. ബാബു, അമൽ മാത്യു, എന്നിവർ നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading