ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ വിതരണം
മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെലോഷിപ്പ് ഇന്‍ഡ്യയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പഠനോപകരണ വിതരണത്തിന്റെ മൂന്നാം ഘട്ടം നടന്നു. ഈരാറ്റുപേട്ട ചര്‍ച്ച് ഓഫ് ഗോഡ് സഭയിൽ ഫെലോഷിപ്പ് പ്രസിഡന്റ് പാസ്റ്റര്‍ ജെ. ജോസഫിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പി.സി ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പാസ്റ്റര്‍മാരായ ഷൈജു തോമസ്, ജെയ്‌സ് പാണ്ടനാട്, ഷിബു.കെ മാത്യു, ഷാജി ഇടുക്കി, ബിജു ജോയി തുവയൂർ, ബി. ലാലു, ജയചന്ദ്രൻ എന്നിവര്‍ പ്രസംഗിച്ചു.


- Advertisement -

Comments are closed.