ലേഖനം: അകമേയുള്ളവനെ ശക്തിപ്പെടുത്താം | ജിജോ ജോസഫ്, ലിവർപൂൾ, യുകെ

പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചു പോകുന്നു എന്നാൽ അകമേയുള്ളവൻ ദിനംതോറും പുതുക്കം പ്രാപിക്കുന്നു……………
നമ്മുടെ പുറമെയുള്ള ശരീരം പ്രായമാകുന്നതിനനുസരിച്ച് ക്ഷയിച്ചുകൊണ്ടിരിക്കുന്നു മാത്രമല്ല നമ്മൾ എത്ര പരിശ്രമിച്ചാലും ഈ ദ്രവത്വമുള്ള ശരീരം ഒരുനാൾ പൂർണമായും നശിച്ചുപോകും.എന്നാൽ കൃപയാൽ ദൈവത്തിൽ നിന്നും വീണ്ടും ജനിച്ച അകമെയുള്ള ആത്മമനുഷ്യൻ നശിക്കുന്നതല്ല.അതു നിത്യമാണ്. നമ്മൾ പ്രാധാന്യം നൽകുന്നത് ഏതിനാണ് നമ്മുടെ അകത്തെ മനുഷ്യനെ ശ്രദ്ധിക്കുന്നുണ്ടോ? അതോ പുറമെയുള്ളവനു വേണ്ടി ജീവിക്കുവാണോ?നമ്മുടെ ആഗ്രഹവും, ചിന്തകളുമെല്ലാം പുറമെ ഉള്ളവനുവേണ്ടി ആണോ?എങ്കിൽ നാം ഇപ്പോഴും ജഡത്തിൽ നിന്നും മാറി ദൈവാത്മാവിന്റെ പൂർണ നിയന്ത്രണത്തിൽ ആയിട്ടില്ല എന്നാണ് അർത്ഥമാകുന്നത്. ദൈവവചനത്തിൽ പറയുന്നു അവർ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ (1corin.15:19).നമ്മുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചു പോകുന്നു എങ്കിലും അകമെയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കണം (2Corin.4:16). ആകമെയുള്ളവന്റെ പുതുക്കം സ്വയവേ നടക്കുന്ന ഒന്നല്ല.നമ്മുടെ സ്വയത്തെ ത്യജിച്ച് നാൾതോറും ക്രൂശെടുത്ത് ക്രിസ്തുവിനെ അനുഗമിക്കുകയും അനുദിന ജീവിതത്തിൽ ദൈവാത്മാവിനെ അനുസരിച്ച് ജീവിക്കുകയും ചെയ്താൽ മാത്രമേ അകമെയുള്ള ആത്മമനുഷ്യന് നാൾതോറുമുള്ള പുതുക്കം സാധിക്കുകയുള്ളു….പുതിയനിയമത്തിൽ സുവിശേഷങ്ങളിലെല്ലാം യേശുക്രിസ്തുവിന്റെ കൽപനകൾ കാണാവുന്നതാണ്.(പ്രധാനമായും Mathew chapters 5,6&7).കൂടാതെ യേശു കല്പിച്ചതൊക്കെയും അനുസരിക്കാനും അരുളിച്ചെയ്യുന്നു (Mathew 28:20).

പഴയനിയമത്തിൽ പുറമെ തങ്ങളുടെ പ്രവൃത്തിയിൽ കല്പന നിരസിച്ചാൽ മാത്രമേ പാപം ആകുകയുള്ളായിരുന്നു എന്നാൽ യേശുക്രിസ്തു കല്പിച്ചത് നമ്മൾ അരുതാത്തത് ചിന്തിച്ചാൽ, മോഹിച്ചാൽ എല്ലാം പാപം ചെയ്യുന്നു എന്നാണ്. യഥാർത്ഥത്തിൽ എല്ലാ പാപത്തിന്റെയും തുടക്കം നമ്മുടെ ഉള്ളിൽ നിന്നും അല്ലെങ്കിൽ ഹൃദയത്തിൽ നിന്നുമാണ്. നമ്മുടെ ഉള്ളിലെ മോഹങ്ങൾ പിശാചിനാൽ പ്രലോഭിപ്പിക്കപ്പെട്ട് പാപം ഉണ്ടാകുന്നു. പാപം മുഴുത്തു ആത്മമരണവും സംഭവിക്കുന്നു.(James 1:14, 15).ജഡം വളരെ മോഹങ്ങൾ നിറഞ്ഞതാണ്. അതിനാൽ നാം ഇനി പാപത്തിൽ തുടരാതിരിക്കുവാൻ സ്നാനത്താൽ ക്രിസ്തുവിനോട് കൂടെ ക്രൂശിച്ച പഴയ പാപമനുഷ്യനെ അതായത് ജഡത്തെ എപ്പോഴും മരിപ്പിക്കണം(Romans 6:6-8,Gala. 5:24).അങ്ങനെ നമ്മുടെ ഉള്ളിൽ നിന്നും പഴയ ജഡമനുഷ്യനെ പ്രവൃത്തികളോടു കൂടെ ഉരിഞ്ഞു കളഞ്ഞു പുതിയ ആത്മമനുഷ്യനെ ധരിച്ചു കൊണ്ടതിനാൽ നാം ഇനി ജഡത്തിനെയല്ല ദൈവാത്മാവിനെയത്രെ അനുസരിച്ച് ദിനംതോറും ജീവിക്കണം. അതായത് ഒരു രീതിയിലും ദൈവത്തെ അനുസരിക്കാൻ കഴിയാതെ പാപത്തിൽ നിന്ന് മരണത്തിലേക്ക് അടുത്തു കൊണ്ടിരുന്ന നമ്മൾ ക്രിസ്തുവിൽ വിശ്വസിച്ചപ്പോൾ അവിടുത്തെ കൃപയാൽ രക്ഷിച്ച് സൽപ്രവൃത്തികൾ ചെയ്യാൻ വേണ്ടി ദൈവത്തിൽ നിന്നും വീണ്ടും ജനിക്കുവാൻ ഇടയാക്കി. ദൈവത്തിൽനിന്നും നമ്മൾ ദൈവാത്മാവിനാൽ പുതുതായി ജനിച്ചതിനാലാണ് നമുക്ക് അനുസരിക്കാൻ കഴിയുന്നത്.അതായത് ക്രിസ്തുവിന്റെ ജീവൻ അവിടുത്തെ ആത്മാവിനാൽ നമ്മളിൽ പകർന്നു ഒരു പുതിയ ആത്മമനുഷ്യനെ നമ്മുടെ ഉള്ളിൽ ജനിപ്പിച്ചിരിക്കുന്നു.നമ്മുടെ ജഡം കൊണ്ട് എത്ര പരിശ്രമിച്ചാലും യേശുക്രിസ്തു ജീവിച്ചതുപോലെ ദൈവവചനംഅനുസരിച്ച് ജീവിക്കുവാൻ കഴിയുകയില്ല.എന്നാൽ ദൈവത്തിൽ നിന്നും വീണ്ടും ജനിച്ചവർ പരിശുദ്ധാത്മാവിനാൽ ജഡത്തിന്റെ പ്രവൃത്തികളെ മരിപ്പിച്ച് ക്രിസ്തു നമ്മളിൽ പകർന്ന ജീവന്റെ പുതുക്കത്തിൽ നടക്കുമ്പോൾ നമ്മളിൽ ദൈവവചന പ്രകാരമുള്ള വിശുദ്ധീകരണം നടക്കും. അങ്ങനെ വിശ്വാസത്താൽ യേശുക്രിസ്തു നമ്മുടെ ഉള്ളിൽ ജീവിച്ച്‍ അവിടുത്തെ പ്രവൃത്തി നമ്മളിലൂടെ ചെയ്യാൻ അനുവദിക്കണം. അതിനാൽ നാം ക്രിസ്തുവിൽ വളർന്നു അവിടുത്തെ സ്വരൂപത്തിനു അനുരൂപരായിത്തീരും. അതിന് എപ്പോഴും ദൈവത്തിൽ ആശ്രയിച്ചു ജീവിക്കണം. ദൈവത്തിന്റെ ആത്മാവ് അകമേയുള്ളവനെ അനുദിനം
ശക്തീകരിച്ചുകൊണ്ടിരിക്കും.ഇപ്രകാരം ജീവിച്ചാൽ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കും. പുറമെയുള്ള ക്ഷയിക്കുന്ന മനുഷ്യന്റെ ഭംഗി കൂട്ടുവാൻ വേണ്ടി സൗന്ദര്യ വസ്തുക്കൾ, വിലകൂടിയ വസ്ത്രങ്ങൾ, മറ്റ് വസ്തുക്കൾ, ഇവയൊക്കെ ഉപയോഗിക്കാൻ സമയവും, പണവും വെറുതെ നഷ്ട്ടപ്പെടുത്തുന്നു. എന്താണ് ദൈവവചനം പറയുന്നത് പുറമെയുള്ള ഈ ശരീരം(ഭൗമഭവനം) നാം ഉപേക്ഷിച്ചു കടന്നുപോകണം എന്നാൽ കൈപ്പണിയല്ലാത്ത ദൈവത്തിന്റെ ദാനമായൊരു തേജസ്സുള്ളൊരു നിത്യശരീരം(നിത്യഭവനം) അവിടുന്ന് നമുക്ക് നൽകും(2Cori5:1).പുറമെയുള്ള നമ്മുടെ ശരീരം ഒരു താൽക്കാലിക കൂടാരം മാത്രമാണ്;പ്രാധാന്യംഅകമേയുള്ളവനാണ്. ദൈവാത്മാവിനാൽ അകമേയുള്ളവൻ അനുദിനം പുതുക്കം പ്രാപിക്കണം.ഈ വെളിപ്പാട് മനസിലാക്കിയാൽ പിന്നെ നമ്മുടെ ജീവിത പ്രാധാന്യം പുറമെയുള്ള മനുഷ്യന് വേണ്ടുന്ന കാര്യങ്ങൾക്കാകില്ല. മറിച്ച്‍ പൗലോസും,മറ്റ് വിശുദ്ധരും ജീവിച്ചതുപോലെ കാണുന്ന താൽക്കാലികമായതിനെയല്ല കാണാത്ത
നിത്യമായതിനെതന്നെ നോക്കി പാർക്കും.നമ്മൾ മുമ്പേ പറഞ്ഞതു പോലെ അകത്തെ മനുഷ്യൻ ശക്തിപ്പെടണമെങ്കിൽ പരിശുദ്ധാത്മ പൂർണമായ ഒരു സ്ഥിരമായ ആത്മീക ജീവിതംഅത്യന്താപേക്ഷിതം(Ephesians3:16).ദൈവസന്നിധിയിൽ നമ്മുടെ ഹൃദയത്തിൽ നിന്നുള്ള കരച്ചിലും, നുറുക്കവും ഉണ്ടാകണം. എന്നാൽ മാത്രമേ ദൈവ ഇഷ്ടങ്ങൾ അറിയുവാനും,ദൈവത്തോട് കൂടുതൽ അടുക്കുവാനും കഴിയുകയുള്ളു. ദൈവവചനം എന്ന കണ്ണാടി ഉപയോഗിച്ച് അകമെയുള്ള മനുഷ്യന്റെ പോരായ്മകൾ പരിഹരിച്ചു(ഉപദേശം, ഗുണീകരണം, ശാസനം,നീതിയിലെ അഭ്യാസം) ജീവിച്ചാൽ മാത്രമേ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകുവാൻ കഴികയുള്ളു (2Timothy 3:16).ഇങ്ങനെയുള്ള ഒരു അനുദിന പുതുക്കവും,വളർച്ചയുമാണ് നമ്മുടെ അകമെയുള്ള മനുഷ്യന് ആവശ്യം. അതുപോലെ എപ്പോഴും നമ്മളെ തന്നെ വിധിച്ചുകൊണ്ടിരിക്കണം. എന്നാൽ നാം ഇവിടെയും,ക്രിസ്തുവിന്റെ ന്യായാസനത്തിനു മുൻപിലും വിധിക്കപ്പെടുകയില്ല.

നമ്മൾ ഈ ലോകത്തിൽ ഏതു സമയത്തും ദൈവത്തിലും, വചനത്തിലും സന്തോഷിച്ചു അവിടുത്തോടൊപ്പമാണ് നടക്കേണ്ടത്. അപ്പോൾതന്നെ നമ്മുടെആവശ്യകാര്യങ്ങൾ (ജോലി, പഠനം,etc..) ചെയ്തതിന് ശേഷം കിട്ടുന്ന സമയം ഏതിലേക്കാണ് നമ്മുടെ ചിന്തകൾ പോകുന്നത്. നമ്മുടെ പ്രാധാന്യം അകമെയുള്ളവനാണെങ്കിൽ ദൈവസന്നിധിയിൽ സമയം ചിലവഴിക്കാൻ ആയിരിക്കും തീർച്ചയായും ദൈവാത്മാവ് നമ്മളെ പ്രേരിപ്പിക്കുക.അതല്ലെങ്കിൽ നമ്മുടെ പ്രാധാന്യം അകത്തെ മനുഷ്യനെ വളർത്തുന്നത്തിന് വേണ്ടിയുള്ള ആത്മീക കാര്യങ്ങളിലല്ല എന്നാണ് വ്യക്തമാകുന്നത്. ജഡസ്വഭാവം ഉള്ളവർ ജഡത്തിനുള്ളതും, ആത്മസ്വഭാവം ഉള്ളവർ ആത്മാവിനുള്ളതും ചിന്തിക്കുന്നു.ജഡത്തിന്റെ ചിന്ത മരണം;ആത്മാവിന്റെ ചിന്തയോ ജീവനും, സമാധാനവുംതന്നെ (Romans8:5-6).നമ്മൾ ഭക്ഷണം കഴിക്കാൻ മറക്കാറില്ലല്ലോ. എത്രനേരം എന്നില്ലാതെ കിട്ടുന്നതൊക്കെ നിറയുന്നത് വരെ കഴിക്കും.എന്നാൽ അകമെയുള്ള മനുഷ്യനു വേണ്ടുന്ന ആത്മീക ഭക്ഷണം നാം കൊടുക്കാറുണ്ടോ. ദൈവവചനംവായിക്കുകയും,ശ്രവിക്കുകയും ചെയ്ത് അത് ധ്യാനിച്ച്‍ ദൈവാത്മാവ് നമ്മളിൽ രൂപാന്തരം ഉണ്ടാക്കുവാൻ വേണ്ടി ആഗ്രഹിച്ചു സമയം ചിലവഴിക്കാറുണ്ടോ?അതോ അകത്തെ മനുഷ്യനു വളർച്ച ഇല്ലാതിരിക്കുവാണോ? അല്ലെങ്കിൽ പട്ടിണി കിടക്കുവാണോ? ഫോണിലും, ഇന്റർനെറ്റിലും,ഫേസ്ബുക്ക്, വാട്സാപ്പ്, ടി.വി പരുപാടികൾ,തുടങ്ങി അനേകം മറ്റ് കാര്യങ്ങൾക്കുവേണ്ടി അധികം സമയം വെറുതെ കളയുന്നില്ലേ? ദേഹിയെ രസിപ്പിക്കാൻ എത്ര സമയം കളയാനും നമുക്ക് കഴിയുന്നു.പക്ഷെ മറിച്ച് കുറച്ചു സമയം ദൈവസന്നിധിയിൽ ഇരിക്കുമ്പോൾ തന്നെ മതിയാകുവാണോ?ആത്മമനുഷ്യന് വേണ്ടുന്നകാര്യങ്ങൾക്കായി വാഞ്ഛയുണ്ടോ,ഉപവസിക്കുന്നുണ്ടോ? അതിയായ ആഗ്രഹം ഹൃദയത്തിൽ നിന്നും ഉണ്ടാകുന്നുണ്ടോ?അളവില്ലാതെ നമ്മളിൽ എത്രയും അധികമായി നൽകപ്പെടുന്ന പരിശുദ്ധാത്മാവിനായി വാഞ്ഛിച്ച് പ്രാർത്ഥിക്കണം (Luke11:13,John3:34) നമ്മുടെ പുറമെയുള്ള ഈ ശരീരം ബലഹീനമാണ് അത് നശിക്കും അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിച്ച്‍ യേശുക്രിസ്തു നമുക്കായി വാഗ്ദത്തം ചെയ്തിട്ടുള്ള നിത്യതേജസുള്ള സ്വർഗ്ഗീയ ശരീരം പ്രാപിക്കാൻ ദൈവാത്മാവിനാൽ നമുക്ക് വിശുദ്ധീകരണത്തിലേക്ക്നയിക്കപ്പെടാം.ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ.

ജിജോ ജോസഫ്,ലിവർപൂൾ,യുകെ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.