റാഫൽ വിമാനം ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി

അംബാല: ഇന്ത്യന്‍ സൈന്യത്തിന് കരുത്ത് പകര്‍ന്ന് റഫാല്‍ യുദ്ധ വിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായി. ആദ്യ ബാച്ചിലെ അഞ്ച് വിമാനങ്ങളാണ് ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. അംബാല വ്യോമസേന താവളത്തില്‍ റഫാലിന് വാട്ടര്‍ സല്യൂട്ടും നൽകിയതിന് ശേഷം ആകാശ പ്രകടനവും നടത്തി.

Download Our Android App | iOS App

ഫ്രാന്‍സില്‍ നിന്നെത്തിച്ച റഫാല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്ന ചടങ്ങില്‍ സര്‍വ്വ ധര്‍മ്മ പൂജ ഉള്‍പ്പടെ നടത്തി. വിവിധ മതവിഭാഗങ്ങളുടെ പ്രാർത്ഥനയിൽ ക്രൈസ്‌തവ വൈദികനും പങ്കെടുത്തു. വിശുദ്ധ വേദപുസ്തകത്തിൽ നിന്നും നാല്‍പ്പത്തിയാറാം സങ്കീര്‍ത്തനം വായിച്ചു പ്രാര്‍ത്ഥിച്ചത്. പിതാവേ, ഞങ്ങളുടെ സുരക്ഷ കൈവശമുള്ള ആയുധങ്ങളില്‍ അല്ലായെന്നും ജീവിക്കുന്ന ദൈവത്തിന്റെ കരങ്ങളിലാണെന്ന് മനസിലാക്കുന്നുവെന്നും അദ്ദേഹം പ്രാർത്ഥിച്ചു. രാജ്യ സുരക്ഷയ്ക്ക് വേണ്ടിയും സമാധാനത്തിന് വേണ്ടിയും രാഷ്ട്ര നേതാക്കള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥന നടത്തിയ വൈദികന്‍ എല്ലാ നിയോഗങ്ങളും രക്ഷകനായ യേശു ക്രിസ്തുവിനു സമര്‍പ്പിക്കുന്നുവെന്നും പ്രാര്‍ത്ഥിച്ചുകൊണ്ടാണ് തന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നത്. വൈദികന്റെ പേര് വിവരങ്ങള്‍ വ്യക്തമല്ലെങ്കിലും പ്രാര്‍ത്ഥനയുടെയും ലഘു സന്ദേശത്തിന്റെയും വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാണ്.

post watermark60x60

അംബാല വ്യോമസേന താവളത്തില്‍ നടന്ന ചടങ്ങില്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ളോറന്‍സ് പാര്‍ലി മുഖ്യാതിഥിയായി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ബദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫ്രഞ്ച് റഫേലിന്റെ സാങ്കേതിക ഗവേഷണ രംഗത്തെ കമ്പനികളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

2020 ജൂലൈ 27 നാണ് ഫ്രാന്‍സില്‍ നിന്ന് ആദ്യ ബാച്ച് അഞ്ച് റാഫേല്‍ വിമാനങ്ങള്‍ അമ്പാലയിലെത്തിയത്. വ്യോമസേനയുടെ സ്‌ക്വാഡ്രണ്‍ 17 ഗോള്‍ഡന്‍ ആരോസ് വിഭാഗത്തിലാണ് റാഫേല്‍ അനാഛാദന ശേഷം എത്തുന്നത്.

-ADVERTISEMENT-

You might also like
Comments
Loading...