സാക്ഷരതയിൽ വീണ്ടും കേരളം ഒന്നാമത്

തിരുവനന്തപുരം: രാജ്യത്ത്‌ സാക്ഷരതയിൽ വീണ്ടും കേരളം ഒന്നാമത്‌. ഏഴ്‌ വയസ്സിനു മുകളിൽ പ്രായമുള്ളവരിലെ ഏറ്റവും ഉയർന്ന സാക്ഷരതാനിരക്ക്‌ കേരളത്തിലാണ്. 96.2 ശതമാനമാണ്‌ സംസ്ഥാന സാക്ഷരതാനിരക്ക്‌. 88.7% സാക്ഷരതയുമായി ഡൽഹിയാണ് രണ്ടാം സ്ഥാനത്ത്. ഉത്തരാഖണ്ഡ് (87.6%), ഹിമാചൽ പ്രദേശ് (86.6%), അസം (85.9%) എന്നീ സംസ്ഥാനങ്ങളാണ് മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിൽ. നാഷണൽ സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ ഓഫീസിന്റെ (എൻഎസ്‌ഒ) റിപ്പോർട്ടുപ്രകാരം രാജ്യത്തെ ആകെ സാക്ഷരതാ നിരക്ക് 77.7ശതമാനമാണ്.സാക്ഷരതയിലെ സ്‌ത്രീ–പുരുഷ അന്തരം 14.4 ശതമാനമാണ്‌. ഇത്‌ ഏറ്റവും കുറവ്‌ കേരളത്തിലാണ്‌ (2.2%). കേരളത്തിൽ 97.4 ശതമാനം പുരുഷന്മാരും 95.2 ശതമാനം സ്ത്രീകളും സാക്ഷരരാണ്. ഗ്രാമങ്ങളിൽ സ്ത്രീ സാക്ഷരതാ നിരക്ക് 80 ശതമാനത്തിനു മുകളിലുള്ള ഏകസംസ്ഥാനം കേരളമാണ്.

-ADVERTISEMENT-

You might also like