യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് സംഘടിപ്പിക്കുന്ന സംഗീതസന്ധ്യ 2020 ഇന്ന്

എഡിസൺ ബി ഇടയ്ക്കാട്

അടൂർ : ഇടയ്ക്കാട് യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ “സംഗീതസന്ധ്യ ” – 2020 വ്യാഴാഴ്ച നടക്കും.  വൈകിട്ട് 7. 30 മുതൽ ആരംഭിക്കുന്ന സംഗീത പരിപാടിയിൽ യുവ ഗായകരായ എബിൻ അലക്സ് കാനഡ, ഫിന്നി എബ്രഹാം ഷാർജ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ഡോ. ഡി കുഞ്ഞുമോൻ മുഖ്യപ്രഭാഷകനാണ്. സൂം പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന മീറ്റിംഗ് ക്രൈസ്തവ എഴുത്തുപുര, യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് എന്നിവയുടെ  ഫേസ്ബുക്ക് പേജിലൂടെ ടെലികാസ്റ്റ് ചെയ്യുന്നതാണ്. വിവിധ സഭാ പ്രതിനിധികൾ മീറ്റിംഗിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

post watermark60x60

“പാടും ഞാൻ യേശുവിനായ്” എന്ന സംഗീത മത്സരത്തിലെ വിജയികളെ ഈ മീറ്റിംഗിൽ പ്രഖ്യാപിക്കും. കൂടാതെ മത്സര വിജയികൾക്ക് സമ്മാനവും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതാണ്. . ലോകത്തിന്റെ നാനാഭാഗങ്ങളിൽ പാർക്കുന്ന ഇടയ്ക്കാട് സ്വദേശികളുടെ കൂട്ടായ്മയാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ്. സാമൂഹിക സേവന രംഗത്തും സുവിശേഷികരണ രംഗത്തും പ്രവർത്തിക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.

-ADVERTISEMENT-

You might also like