ലേഖനം: വശീകരണ വാക്കുകളിൽ വീണുപോകരുത്…. | പ്രത്യാശ് ടി. മാത്യു

കഴിഞ്ഞ ദിവസം എൻ്റെ സുഹൃത്തിനു പറ്റിയ അമളിയിലൂടെ നമുക്കുതുടങ്ങാം. എടാ പത്രത്തിൽ കണ്ട പരസ്യം കണ്ട് “ഫ്രിഡ്‌ജ്‌ ” വാങ്ങാൻ പോയതാ, സത്യത്തിൽ പെട്ടുപോയടാ. കുറേ കാശ് പോയതല്ലാതെ എന്ത് പറയാനാ? എന്താടാ നീ പറയുന്നേ ഒന്ന് തെളിച്ചു പറയടാ.

എടാ കഴിഞ്ഞ ദിവസം പത്രത്തിൽ വന്ന ഒരു പരസ്യം കണ്ടു. ഒരു ഫ്രിഡ്‌ജ് വാങ്ങിയാൽ ഒരു മനോഹരമായ പ്രഷർ കുക്കറും, Iron Box ഉം സൗജന്യമായി നേടൂ എന്നതായിരുന്നു പരസ്യം. പരസ്യം കണ്ട പാതി എൻ്റെ ഭാര്യ ഓടിവന്നു പറഞ്ഞു. നമുക്കും ഒരു ഫ്രിഡ്ജ് വാങ്ങാം. അതും ഈ കടയിൽ (പേര് പരാമർശിക്കുന്നില്ല) നിന്ന് തന്നെ വേണം. അല്ലേലും “ഫ്രീ” എന്ന് എവിടെ കേട്ടാലും നമ്മുടെ മലയാളികൾക്ക് ഒരു പ്രത്യേക ഹരമാണല്ലോ. ഭാര്യയുടെ നിർബന്ധത്തെ പ്രതി ഉണ്ടായിരുന്ന ഫ്രിഡ്‌ജ് എൻ്റെ സ്നേഹിതന് കൊടുത്തു. അത് പോട്ടെ, അത് ഒരു നല്ല കാര്യം ആണെന്ന് ഓർത്തു ആശ്വസിക്കാം.

ഇല്ലാത്ത പണം മുടക്കി അവൾ പറഞ്ഞ ആ “കട” യിൽ തന്നെ ഓഫറുകൾ ഉള്ള ആ ഫ്രിഡ്‌ജ് വാങ്ങാൻ പോയി. സാധരണ കമ്പനി വിലയിൽ നിന്ന് അൽപ്പം പണം ഈ ഫ്രിഡ്‌ജിന്‌ കൂടുതൽ ആണല്ലോ എന്ന എൻ്റെ ചോദ്യത്തിന് sales boy പറഞ്ഞത് ഈ “ഫ്രിഡ്‌ജ്” നു ഒത്തിരി സവിശേഷതകൾ ഉള്ളതാണെന്നും, ഇപ്പോൾ ഇത് കമ്പനിയിൽ നിന്ന് ആദ്യം എത്തിയത് ഞങ്ങളുടെ മാത്രം ഷോറൂമിൽ ആണെന്നും എന്നതായിരുന്നു. Sales Boy യുടെ “വശീകരണവാക്കുകൾ” കേട്ടതും എൻ്റെ ഭാര്യ വീണു. പിന്നെ അവൾ തറപ്പിച്ചു പറഞ്ഞു; മതി ഈ ഫ്രിഡ്‌ജ് മാത്രം മതി. പിന്നെ “ഫ്രീ” ഐറ്റവും ഉണ്ടല്ലോ.

ഭാര്യയെ പിണക്കാതെ അവൾ പറഞ്ഞ “ആ” ഫ്രിഡ്‌ജ് വാങ്ങി വീട്ടിൽ വന്നു. ഫ്രിഡ്ജിൻറെ കൂടെ ലഭിച്ച Iron Box ഉം, കുക്കറും കിട്ടിയ എൻ്റെ ഭാര്യയുടെ മുഖം ഒന്ന് കാണേണ്ടതായിരുന്നു, സൂര്യനെപോലെ ശോഭ ഉള്ളതായിരുന്നു. അവളുടെ തെളിഞ്ഞ മുഖം കണ്ടതും എനിക്കും എന്തെന്നില്ലാത്ത സന്തോഷമായി. കാരണം കുറേ നാളുകൾക്കു ശേഷമായിരുന്നു അവളുടെ മുഖത്തു സന്തോഷം കണ്ടത്. ഇങ്ങനെ ഭാര്യയോട് സംസാരിച്ചു നിൽക്കുമ്പോൾ അമ്മയുടെ ഒരു വിളി. എടാ, ഈ കുക്കറിൻറെ പിടി ഒടിഞ്ഞു പോയല്ലോ. സാമ്പാർ വെക്കാൻ എടുത്തതും അത് ഒടിഞ്ഞു എൻ്റെ കൈയിൽ ഇരിക്കുന്നു. ഇത് ഒരു കാശിനും കൊള്ളാത്ത കുക്കർ ആണെല്ലോ മോനെ… ‘അമ്മ പറഞ്ഞുതീരും മുൻപു തന്നെ അനിയത്തിയുടെ വിളി. ചേട്ടാ, ഈ Iron Box എന്താ പ്രവർത്തിക്കുവാൻ കഴിയാത്തെ? ഇലെക്ട്രിഷ്യൻ അല്ലെങ്കിലും ഞാൻ ആവുന്ന അടവു പതിനെട്ടും പയറ്റിയിട്ടും Iron Box ശരിയാകുന്നില്ല. ഇത് ഇപ്പോൾ കൊണ്ടുവന്ന സാധനമല്ലേ അങ്ങനെ വരുവാൻ വഴിയില്ലല്ലോ എന്ന് പറഞ്ഞു ഞാൻ ഫ്രിഡ്‌ജ്‌ വാങ്ങിയ “ആ കട” യിലേക്ക് വിളിച്ചു ചോദിച്ചു. ചേട്ടാ, Iron Box പ്രവർത്തന രഹിതമാണല്ലോ; പിന്നെ ആ ഫ്രീയായി കിട്ടിയ കുക്കറിൻറെ പിടിയും ഒടിഞ്ഞു.നിങ്ങൾ അത് മാറ്റി നൽകുമോ?

എല്ലാ ‘ക്യാൻവാസ് ‘ തന്ത്രങ്ങളും പഠിച്ച sales boy ഫോണിലൂടെ പറഞ്ഞു. അയ്യോ സാർ, ‘വാറൻറ്റി ‘ നിങ്ങൾ വാങ്ങിയ ഫ്രിഡ്‌ജിനു മാത്രമേ ഉള്ളു. “ഫ്രീ” ആയി കൊടുക്കുന്നതിന് വാറൻറ്റി നൽകാറില്ല.അപ്പോൾ ഈ ഉപയോഗ ശൂന്യമായ പുതിയ Iron Box ഞാൻ എന്തോ ചെയ്യാനാ? സാറേ, അത് ഏതെങ്കിലും ഇലട്രോണിക്ക് കടയിൽ കൊടുത്താൽ അവര്‍ നന്നാക്കി നൽകും. ഒരു പത്തോ, അഞ്ഞൂറോ കൊടുത്താൽ മതി. അപ്പൊ പിടി ഒടിഞ്ഞ കുക്കറോ? അത് സാറേ ഒരു ഇരുന്നൂറ് രൂപ മുടക്കിയാൽ സാറിനുതന്നെ നന്നാക്കാവുന്നതേയുള്ളു. അപ്പോൾ നന്ദി സാർ; വീണ്ടും ഞങ്ങളുടെ കടയിൽ വരിക, ശുഭദിനം.
തിരിച് ഒന്നും പറയാൻ നിൽക്കാതെ ‘സ്നേഹനിധിയായ’ ഭാര്യയുടെ മുഖത്തേക്ക് ദയനീയ ഭാവത്തിൽ നോക്കിയ ഞാൻ കണ്ടത്,”ഇരുണ്ട കാർമേഘo പോലെയായിരുന്നു.പിന്നെ ഞാൻ ഒരു തീരുമാനം എടുത്തു; ഇനിം ഒരിക്കലും “വശീകരണ വാക്കുകളിൽ വീണു” പോകില്ല എന്ന്. ഇത് പോലെ പല വശീകരണ വാക്കുകളും കേട്ട് വീണ് പോകുന്നവർ ആയിരങ്ങളാണ്. പക്ഷെ തങ്ങൾ ചതിക്കപ്പെട്ടു എന്ന് അറിഞ്ഞിട്ടും, ആരോടും ഒന്നും പറയാതെ നടക്കുന്നവരായിരിക്കും ബഹുപൂരിപക്ഷമാളുകളും. ഇത് പോലെ പല വശീകരണ വാക്കുകളിലൂടെ വിവാഹ വാഗ്ദാനങ്ങൾ നൽകി പെൺകുട്ടികളെ വീഴ്ത്തുന്നവരും കുറവല്ല. ചില ദിവസങ്ങൾക്കു മുൻപ് വിവാഹ വാഗ്ദാനങ്ങൾ നൽകി പതിനേഴ്കാരിയെ പീഡിപ്പിച്ച രണ്ട് പേരെ അടൂർ പോലീസ് അറസ്റ് ചെയ്തിരുന്നു. ഇങ്ങനെ “വശീകരണ വാക്കുകളിൽ” കുടുങ്ങി ജീവിതം തകർന്ന എത്രപേരെ നമുക്ക് നമ്മുടെ ചുറ്റുപാടിൽ തന്നെ കാണുവാൻ കഴിയും.

എന്തിനേറെ നമ്മുടെ ആത്മീയ ഗോളത്തിൽപോലും “വശീകരണ വാക്കുകൾ ” കൊണ്ട് ബലഹീന വിശ്വാസികളെ വീഴ്ത്തുന്ന പല ആത്മീയ ആചാര്യന്മാരും ഉണ്ട് എന്ന് ഉള്ളത് ഒരു വസ്തുതയാണ്. സ്വയ പ്രഖ്യാപിത ദൈവങ്ങളും, പ്രവാചകന്മാരും അവരുടെ സ്വന്ത ഉയർച്ചക്കും, വയറിനു വേണ്ടിയും പല നമ്പറുകൾ (വശീകരണവാക്ക്) ഇറക്കി ബലഹീന ആടുകളെ (വിശ്വാസികൾ) ചൂഷണം ചെയ്യുകയാണ്.
ആയതിനാൽ ബുദ്ധിയിൽ കുഞ്ഞുങ്ങൾ ആകാതെ എല്ലാം “ദൈവത്തിൽ” നിന്നുള്ളതോ എന്ന് സ്വയം ശോധന ചെയ്തു ആരായുക.

“എൻ്റെ വചനവും, എൻ്റെ പ്രസംഗവും ജ്ഞാനത്തിൻ്റെ വശീകരണവാകുകൾ അല്ല; ആത്മാവിൻറെയും, ശക്തിയുടെയും പ്രദർശനത്താലത്രേ ആയിരുന്നത്”. (1Cor.2:5)

പ്രത്യാശ് ടി. മാത്യു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.